വിവാഹാവശ്യത്തിന് വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവാവിന്റെ സഹോദരിയുടെ വിവാഹം നാളെ

December 28, 2021
122
Views

വായ്പ ലഭിക്കാത്തതിന്റെ പേരില്‍ ജീവനൊടുക്കിയ യുവാവിന്റെ സഹോദരിയുടെ വിവാഹം നാളെ. നാളെ പാറമേക്കാവ് ക്ഷേത്രത്തില്‍ വെച്ച്‌ രാവിലെ 8.30നും ഒന്‍പതിനുമിടയില്‍ വരന്‍ നിധിന്‍ വിദ്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തും. വിപിന്റെ മരണാനന്തരചടങ്ങള്‍ക്ക് ശേഷം വിവാഹം നടത്താമെന്നു ജ്യോത്സ്യന്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് നാളെ വിവാഹം നടത്തുന്നത്.ചടങ്ങുകള്‍ക്ക് ശേഷം വിദ്യയും നിധിനും കയ്പമംഗലത്തെ നിധിന്റെ വീട്ടിലേക്കാണ് പോവുക. ജനുവരി പകുതിയോടെ നിധിന്‍ ജോലിക്കായി വിദേശത്തേക്കു മടങ്ങുകയും അധികം വൈകാതെ വിദ്യയെയും കൊണ്ടുപോവുകയും ചെയ്യും. രണ്ടു വര്‍ഷത്തിലേറെയായി ഇരുവരും ഇഷ്ടത്തിലായിരുന്നു.

വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജ്വലറിയിലിരുത്തി മടങ്ങിയ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആണ് മരിച്ചത്. ബാങ്ക് വായ്പ കിട്ടാത്തതിനെത്തുടര്‍ന്നുള്ള മാനസികവിഷമത്താലാണ് ആത്മഹത്യയെന്നാണ് നിഗമനം.

വിാഹാവശ്യത്തിനായി വായ്പയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെനിന്നും വായ്പ കിട്ടിയിരുന്നില്ല. പിന്നീട് പുതുതലമുറ ബാങ്കില്‍ നിന്ന് വായ്പ അനുവദിച്ചെന്ന അറിപ്പ് ലഭിച്ചിരുന്നു. തുടര്‍ന്ന് വിവാഹത്തിന് സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി വിപിന്‍ ജ്വലറിയിലെത്തി പണം വാങ്ങി വരാമെന്ന് പറഞ്ഞ് പോവുകയായിരുന്നു. എന്നാല്‍ വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കില്‍ നിന്ന് പിന്നീട് അറിയിപ്പ് കിട്ടി.

ജ്വലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കണ്ടത്തെിയത്. കുറച്ചുനാള്‍ മുമ്ബാണ് വിപിന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. സാമ്ബത്തികപ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു. അടുത്ത ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. സൂപ്പര്‍മാര്‍ക്കറ്റി്ല്‍ ജോലി ചെയ്തിരുന്ന വിപിന് കോവിഡ്കാലത്ത് അത് നഷ്ടപ്പെട്ടു. മരപ്പണിക്കാരനായിരുന്ന അച്ഛന്‍ വാസു അഞ്ചുകൊല്ലംമുമ്ബ് മരിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *