അമേരിക്കയില്‍ ഭീതി സൃഷ്ടിച്ച് പൊവസാന്‍ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നു.
അമേരിക്കയില്‍ ഭീതി സൃഷ്ടിച്ച് പൊവസാന്‍ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നു. ഒരാളുടെ മരണം സ്ഥിരീകരിച്ചതോടെ രാജ്യം കടുത്ത ആശങ്കയിലാണ്.
മുന്‍പും ബാധ യുഎസിലുണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ചെള്ളുകളാണ് രോഗകാരിയായ വൈറസിനെ പടര്‍ത്തുന്നത്. പല ഇനത്തില്‍ പെടുന്ന ചെള്ളുകളില്‍ നിന്ന് സീസണലായാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. ഈ രോഗം പിടിപെട്ടാല്‍ ഇതിന് പ്രത്യേക ചികിത്സ ലഭ്യമല്ല എന്നുള്ളതാണ് മറ്റൊരു വസ്തുത.
ഈ വൈറസ് മുന്‍പ് അമേരിക്കയില്‍ രോഗങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഒരു മരണം സ്ഥിരീകരിച്ചതോടെ ആളുകള്‍ പരിഭ്രാന്തിയിലായി. രോഗബാധയേറ്റാലും കാര്യമായ ലക്ഷണങ്ങള്‍ കാണിക്കാത്തതാണ് രോഗം നിര്‍ണയിക്കാന്‍ കഴിയാതെ പോകുന്നത്. എന്നാല്‍ പുതിയ കണ്ടെത്തലില്‍ പനി, തലവേദന, ഛര്‍ദി, തളര്‍ച്ച എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ചിലരില്‍ പ്രകടമാകാം എന്നാണ് തെളിഞ്ഞത്. അതുപോലെ കാര്യങ്ങളില്‍ അവ്യക്തത തോന്നുന്ന അവസ്ഥ, ചിന്താശേഷിയില്‍ പ്രശ്‌നം, സംസാരിക്കാന്‍ പ്രയാസം, വിറയല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങളും പ്രകടമാകാന്‍ സാധ്യതയുണ്ട്.
ഗുരുതരമായ ഈ വൈറസ് തലച്ചോറിനെയാണ് ബാധിക്കുന്നത്. മസ്തിഷ്‌കജ്വരമാണ് ഇതുണ്ടാക്കുന്ന വലിയ പ്രയാസം. ഇതില്‍ നിന്ന് രക്ഷപ്പെടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂടുതല്‍ കേസുകള്‍ കൂടിയാല്‍ മരണവും വര്‍ധിക്കുമോ എന്ന ആശങ്കയിലാണ് ആളുകള്‍.