ഇന്ത്യൻ വിദ്യാര്‍ഥികളുടെ വിസ ഫീസ് വര്‍ധിപ്പിക്കാൻ യു കെ; അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍

September 16, 2023
37
Views

ലണ്ടൻ: ഇന്ത്യൻ വിദ്യാര്‍ഥികളുടെ വിസ നിരക്ക് അടുത്ത മാസം മുതല്‍ 127 പൗണ്ട് (13.000ത്തിലധികം ഇന്ത്യൻ രൂപ) വര്‍ധിപ്പിക്കാൻ ഇംഗ്ലണ്ടിന്റെ തീരുമാനം.

ഇതു സംബന്ധിച്ച്‌ ബ്രിട്ടീഷ് പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തി. പുതിയ നിരക്കു പ്രകാരം യു.കെക്ക് പുറത്ത്നിന്നുള്ള വിദ്യാര്‍ത്ഥി വിസക്കുള്ള അപേക്ഷ ഫീസ് 127 പൗണ്ട് വര്‍ധിച്ച്‌ 490 പൗണ്ട് ആയി.

2021-22ലെ കണക്കനുസരിച്ച്‌ 120,000ത്തിലധികം ഇന്ത്യൻ വിദ്യാര്‍ഥികളാണ് യു.കെയില്‍ വിവിധ യൂനിവേഴ്സിറ്റികളിലും കോളജുകളിലുമായി പഠിക്കുന്നത്. ആറ് മാസത്തില്‍ താഴെയുള്ള സന്ദര്‍ശന വിസയുടെ ഫീസ് നിരക്കിലും അധികൃതര്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സന്ദര്‍ശന വിസയുടെ ഫീസ് 15 പൗണ്ട് വര്‍ധിച്ച്‌ 115 ആയി.

എമിഗ്രേഷൻ ഫീസും ഒക്‌ടോബര്‍ നാലു മുതല്‍ വര്‍ധിക്കും. യു.കെയിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര വിദ്യാര്‍ഥി സമൂഹമാണ് ഇന്ത്യക്കാരുടേത്. വിവിധ ഇനങ്ങളിലെ നിരക്കില്‍ വര്‍ധന വരുത്തിയത് സുപ്രധാന സേവനങ്ങള്‍ നല്‍കുന്നതിനും പൊതുമേഖലയിലെ ശമ്ബളം ഉയര്‍ത്താനുമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *