ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ ഉടൻ യാഥാര്‍ഥ്യമാകുമെന്ന് ഒമാൻ പൈതൃക, ടൂറിസം മന്ത്രി.
ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ ഉടൻ യാഥാര്‍ഥ്യമാകുമെന്ന് ഒമാൻ പൈതൃക, ടൂറിസം മന്ത്രി. ഇത് സംബന്ധിച്ച് ജി.സി.സി ടൂറിസം മന്ത്രിമാര്‍ ഏകകണ്ഠമായ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തില്‍ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തതിന് ശേഷം ഒമാൻ ടി.വിയോട് സംസാരിക്കവെ ആണ് മന്ത്രി സലിം അല്‍ മഹ്‌റൂഖി ഇക്കാര്യം പറഞ്ഞത്. നവംബറില്‍ മസ്‌കത്തില്‍ നടക്കുന്ന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ ഏകീകൃത ടൂറിസം വിസക്കുള്ള നിര്‍ദ്ദേശം അവതരിപ്പിക്കും.
2024ല്‍ സൂറിനെ ടൂറിസത്തിന്റെ അറബ് തലസ്ഥാനമായി നാമനിര്‍ദ്ദേശം ചെയ്യാനുള്ള തീരുമാനവും യോഗം അംഗീകരിച്ചു. ഗള്‍ഫ് ടൂറിസത്തെ ആകര്‍ഷിക്കുന്നതിനായി തീരദേശ നഗരമായ സൂര്‍ വര്‍ഷം മുഴുവനും നിരവധി പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കും.
മന്ത്രിമാര്‍ കരാറിലെത്തിയതോടെ യാത്രകള്‍ സുഗമമാക്കുകയും പ്രാദേശിക വിനോദസഞ്ചാരത്തിന് ഉത്തേജനം നല്‍കുകയും ചെയ്യുന്ന ഒരു പൊതു വിസ സംവിധാനം അവതരിപ്പിക്കുന്നതിനുള്ള നീക്കത്തിന് ഇതോടെ വേഗത കൈവന്നു.
അബൂദാബിയില്‍ നടന്നന്ന ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയില്‍ യു.എ.ഇ സാമ്ബത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖും ദിവസങ്ങള്‍ക്ക് മുമ്ബ് ഏകീകൃത വിസ തുടങ്ങുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.