സന്ദര്‍ശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓണ്‍ലൈനില്‍ പുതുക്കാന്‍ അനുവദിച്ച്‌ സഊദി

October 24, 2023
49
Views

രാജ്യത്തിന് പുറത്തുപോകാതെ തന്നെ സഊദി സന്ദര്‍ശന വിസ ആറ് മാസം വരെ ഓണ്‍ലൈനില്‍ പുതുക്കാം.

റിയാദ്: (KasargodVartha) രാജ്യത്തിന് പുറത്തുപോകാതെ തന്നെ സഊദി സന്ദര്‍ശന വിസ ആറ് മാസം വരെ ഓണ്‍ലൈനില്‍ പുതുക്കാം.

സഊദി പാസ്‌പോര്‍ട് ഡയറക്ടറേറ്റ് (ജവാസത്) ഇക്കാര്യം വ്യക്തമാക്കിയത്. ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശന വിസകളാണ് പുതുക്കാന്‍ അവസരമുള്ളത്. വിസകള്‍ പുതുക്കേണ്ടത് സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍, മുഖീം പ്ലാറ്റ്ഫോമുകള്‍ വഴിയാണ്.

ഓണ്‍ലൈനില്‍ 180 ദിവസം വരെ വിസ പുതുക്കാം. വിസ നീട്ടുന്നതിന് പാസ്പോര്‍ട് ഒന്നിന് 100 റിയാല്‍ ആണ് ജവാസാത് ഫീ ആയി അടക്കേണ്ടത്. മള്‍ടിപ്ള്‍ വിസയ്ക്ക് മൂന്ന് മാസത്തേക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. വിസ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാണ് നല്‍കേണ്ടത്. ഇതിന് ജവാസാത് ഓഫീസ് സന്ദര്‍ശിക്കേണ്ടതില്ല. എന്നാല്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകള്‍ ചില സമയങ്ങളില്‍ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സാധിക്കില്ല. അവര്‍ തവാസുല്‍ വഴി അപേക്ഷ നല്‍കണം.

180 ദിവസം വരെ മാത്രമാണ് ഓണ്‍ലൈനില്‍ പുതുക്കാന്‍ സാധിക്കുക. അതിന് ശേഷം ഓണ്‍ലൈനില്‍ പുതുക്കാന്‍ സാധിക്കാത്തതിനാല്‍ സഊദി അറേബ്യയില്‍ നിന്ന് പുറത്തുകടന്ന് തിരിച്ചുവരേണ്ടിവരും. നേരത്തെ ഓരോ മൂന്നു മാസവും സഊദി അറേബ്യയ്ക്ക് പുറത്ത് പോയി തിരിച്ചുവരേണ്ടിയിരുന്നു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *