സൗദി പൗരന്മാര്‍ക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ 24 വയസ് പൂര്‍ത്തിയാകണം

November 27, 2023
40
Views

അവിവാഹിതരായ സൗദി പൗരര്‍ക്ക് വിദേശങ്ങളില്‍നിന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ 24 വയസ് പൂര്‍ത്തിയായിരിക്കണമെന്ന് സൗദി ഓവര്‍സീസ് റിക്രൂട്ടിങ് വകുപ്പായ ‘മുസാനിദ്’ അറിയിച്ചു.

ജിദ്ദ: അവിവാഹിതരായ സൗദി പൗരര്‍ക്ക് വിദേശങ്ങളില്‍നിന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ 24 വയസ് പൂര്‍ത്തിയായിരിക്കണമെന്ന് സൗദി ഓവര്‍സീസ് റിക്രൂട്ടിങ് വകുപ്പായ ‘മുസാനിദ്’ അറിയിച്ചു.

ഡ്രൈവര്‍, പാചകക്കാര്‍, ഗാര്‍ഡ്നര്‍, ആയ, മറ്റ് വീട്ടുജോലിക്കാര്‍ തുടങ്ങിയ ഗാര്‍ഹിക തൊഴിലാളികളുടെ വിസക്കായി അപേക്ഷ നല്‍കണമെങ്കില്‍ അവിവാഹിതരായ പുരുഷ/സ്ത്രീ അപേക്ഷകന് ഏറ്റവും കുറഞ്ഞ പ്രായപരിധി 24 വയസാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെൻറ് മേഖലയെ നിരീക്ഷിക്കുന്നതിനും മികച്ചതാക്കുന്നതിനും മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ സംരംഭങ്ങളിലൊന്നാണ് മുസാനിദ് പ്ലാറ്റ്ഫോം. ഇതില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട്ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലാണ് ഈ നിബന്ധനയും പറയുന്നത്. 24 വയസില്‍ കുറവാണെങ്കില്‍ അപേക്ഷ നിരസിക്കും.

അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്ബ് ഗാര്‍ഹിക തൊഴിലാളി വിസ നേടാനുള്ള യോഗ്യത പരിശോധിക്കാമെന്ന് പ്ലാറ്റ്‌ഫോം വ്യക്തമാക്കിയിട്ടുണ്ട്. സ്വദേശികള്‍, ഗള്‍ഫ് പൗരന്മാര്‍, പൗരന്റെ ഭാര്യ, പൗരെൻറ ഉമ്മ, പ്രീമിയം ഇഖാമയുള്ളവര്‍ എന്നിവര്‍ക്ക് ഗാര്‍ഹിക തൊഴിലാളി വിസ നേടാനാകും.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *