നടൻ വിശാലില്‍ നിന്നും ആറര ലക്ഷം കൈക്കൂലി വാങ്ങി, അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

September 30, 2023
31
Views

നടൻ വിശാലില്‍ നിന്ന് ആറര ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രം.

നടൻ വിശാലില്‍ നിന്ന് ആറര ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രം. മാര്‍ക്ക് ആന്റണി സിനിമയുമായി ബന്ധപ്പെട്ടാണ് സംഭവം.

തന്റെ പുത്തൻ ചിത്രം സെൻസര്‍ ചെയ്യുവാൻ ആറര ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടൻ നടത്തിയത്. മുംബൈയിലെ സെൻസര്‍ ബോര്‍ഡ് ഓഫീസില്‍ നിന്നുമാണ് ഞെട്ടിക്കുന്ന അനുഭവം നടനുണ്ടായത്. 3 ലക്ഷം രൂപ രാജൻ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ എന്ന സ്ത്രീയുടെ അക്കൗണ്ടിലേക്കും ഇട്ട് കൊടുത്തതിന്റെ തെളിവും നടൻ ഹാജരാക്കിയിരുന്നു.

ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശാല്‍ പരസ്യപ്പെടുത്തിയിരുന്നു, വൻ വിവാദങ്ങള്‍ക്കാണ് നടന്റെ വാക്കുകള്‍ തുടക്കമിട്ടത്. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നാണ് ആവശ്യം. തന്റെ ഇത്രയും വര്‍ഷത്തെ ജീവിതത്തില്‍ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്ന് നടൻ വിശാല്‍ വെളിപ്പെടുത്തിയിരുന്നു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *