ലോക്‌സഭ തെരഞ്ഞെടുപ്പ്: നാലാംഘട്ട വോട്ടെടുപ്പ് നാളെ; 96 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

May 12, 2024
35
Views

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും നാളെ വോട്ടെടുപ്പ് നടക്കും.

ഉത്തര്‍പ്രദേശില്‍ 13 മണ്ഡലങ്ങളാണ് നാളെ പോളിങ് ബൂത്തിലെത്തുക. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിലും നാളെയാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര (11 സീറ്റ്) പശ്ചിമ ബംഗാള്‍ (8 സീറ്റ്), മധ്യപ്രദേശ് (8), ഒഡീഷ (4), ഝാര്‍ഖണ്ഡ് (4), ബിഹാര്‍ (5), ജമ്മു കശ്മീരിലെ ശ്രീനഗര്‍ എന്നിവിടങ്ങളിലും ഈ ഘട്ടത്തില്‍ വോട്ടെടുപ്പുണ്ട്.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, യൂസഫ് പഠാന്‍, മഹുവ മൊയ്ത്ര , ദിലീപ് ഘോഷ് ,കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. ഇന്നലെ പരസ്യപ്രചരണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ ഇന്ന് നിശബ്ദ പ്രചരണം നടക്കും.മദ്യനയക്കേസില്‍ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ അരവിന്ദ് കെജരിവാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി. ഡല്‍ഹിയില്‍ അടക്കം ഇന്ത്യ സഖ്യ സ്ഥാനാര്‍ത്ഥികള്‍ക്കായി കെജരിവാള്‍ പ്രചാരണം തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു കൊണ്ടുള്ള പ്രസ്താവനകള്‍ ശക്തമാക്കിയാകും കെജരിവാള്‍ പ്രചാരണം തുടരുക.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *