തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്തെ നാല് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് ആറ് മണി മുതലാണ് തിരുവനന്തപുരം, തൃശൂർ, കാസർകോട് എന്നീ ജില്ലകളിലെ നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകിട്ട് 6 മണി മുതലാണ് നിരോധനാജ്ഞ.
ശനിയാഴ്ച വരെ പൊതുയോഗങ്ങള്‍ പാടില്ലെന്നാണ് കളക്ടർമാരുടെ നിർദ്ദേശം. നിശബ്ദ പ്രചാരണം നടത്താമെങ്കിലും അഞ്ചിലധികം ആളുകള്‍ കൂടാൻ പാടില്ലെന്നും ഉത്തരവുകളില്‍ പറയുന്നു. പ്രചാരണ പ്രവർത്തനങ്ങള്‍ക്കായി മണ്ഡലത്തിന് പുറത്തുനിന്നെത്തിയവർ വൈകിട്ട് ആറിനുള്ളില്‍ മണ്ഡലം വിട്ടു പോകണമെന്നും നിർദേശമുണ്ട്.