വി ടി ബല്‍റാമിന്റെ കാറിടിച്ച്‌ യുവതിക്ക് പരിക്ക്; വാഹനം നിര്‍ത്താതെ പോയെന്ന്‌ ആക്ഷേപം

December 12, 2021
123
Views

കൊയിലാണ്ടി ; മുന്‍ എംഎല്‍എ വി ടി ബല്‍റാം സഞ്ചരിച്ച കാറിടിച്ച്‌ യുവതിക്ക് പരിക്കേറ്റു. നടേരി മൂഴിക്കുമീത്തല്‍ കുഞ്ഞാരി സഫിയക്കാണ് പരിക്കേറ്റത്. ശനിയാഴ്ച കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിനുസമീപമായിരുന്നു അപകടം. സഫിയ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ചികിത്സ തേടി.

ബല്‍റാം സഞ്ചരിച്ച കാര്‍ തട്ടി പരിക്കേറ്റുവെന്നും വാഹനം നിര്‍ത്താതെ പോയിയെന്നും സഫിയ പൊലീസില്‍ പരാതി നല്‍കി. യുവതിക്ക് പരിക്കേറ്റത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തിയെങ്കിലും ബല്‍റാം കാറില്‍നിന്നിറങ്ങിയില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു. ഇടിച്ച ഇന്നോവ കാറിന് നിലവില്‍ ഇന്‍ഷുറന്‍സ് ഇല്ലായിരുന്നുവെന്നും പരാതിയുണ്ട്.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *