കല്പറ്റ: കോഴിക്കോട് ജില്ലയില്‍ നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്. രേണുക അറിയിച്ചു. രോഗവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ വിവിധ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് നല്കി. നിപ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും ഡി.എം.ഒ അഭ്യര്‍ഥിച്ചു.
എന്താണ് നിപ:
പാരാമിക്സോ കുടുംബത്തില്‍പെട്ട ആര്.എന്‍.എ വൈറസ് ആണ് നിപ. മനുഷ്യരില്‍ ഇതിെന്റ രോഗബാധ ഹ്യൂമന്‍ നിപ വൈറസ് ഇന്ഫെക്ഷന് (എന്‍.ഐ.വി) എന്ന് അറിയപ്പെടുന്നു. വലിയ പഴംതീനി വവ്വാലുകളാണ് പ്രധാനമായും രോഗവാഹകര്‍. രോഗവാഹകരായ വവ്വാലുകള്‍ ഭക്ഷിച്ച അവശിഷ്ടം കഴിച്ചിട്ടുള്ള പന്നികളും മറ്റു മൃഗങ്ങളും രോഗാണുസംഭരണിയായി മാറാം. നാലു മുതല്‍ 14 ദിവസം വരെയാണ് ബീജ ഗര്‍ഭകാലം (ഇന്‍ക്യുബേഷന്‍).
പകരുന്നതെങ്ങനെ:
രോഗാണുബാധയുള്ള വവ്വാല്, പന്നി എന്നിവയിലൂടെയോ രോഗബാധയുള്ള മനുഷ്യരില്‍നിന്നോ രോഗം പകരാം.
പ്രകൃതിദത്ത വാഹകരില്നിന്ന് രോഗാണു ബാധിച്ച പഴങ്ങള്‍ ഭക്ഷിക്കുകയോ കള്ള് ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെയും ഉണ്ടാവാം.
രോഗലക്ഷണങ്ങള്‍:
മൂന്ന് മുതല്‍ 14 ദിവസം വരെ നീണ്ടുനില്‍ക്കുന്ന പനി, തലവേദന, തലകറക്കം, മയക്കം, ഛര്‍ദ്ദി, അപസ്മാരം, മസ്തിഷ്കജ്വരം, അബോധാവസ്ഥ, വിഭ്രാന്തി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.ഈ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം ചികിത്സിക്കാതെ എത്രയുംപെട്ടെന്ന് ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സതേടണം. രക്തപരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുക.
പ്രതിരോധ മാര്‍ഗങ്ങള്‍:
1. വവ്വാല്, മറ്റ് പക്ഷിമൃഗാദികള്‍ ഭാഗികമായി ഭക്ഷിച്ച പഴങ്ങള്‍/ കായ്കനികള്‍ കഴിക്കാതിരിക്കുക.
2. വവ്വാലുകള്‍ ചേക്കേറുന്ന സ്ഥലങ്ങള്‍ക്ക് സമീപമുള്ള കിണറുകള്‍ അവയുടെ ശരീരസ്രവങ്ങള്‍ വീഴാത്തവിധം അടച്ച് സൂക്ഷിക്കുക.
3. നിപ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാതിരിക്കുക.
4. നിപ രോഗം സ്ഥിരീകരിക്കപ്പെട്ട വ്യക്തികളുമായോ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായോ സമ്ബര്‍ക്കം ഉണ്ടാവാതിരിക്കുക.
5. വനങ്ങളിലും വവ്വാലുകള്‍ ചേക്കേറുന്ന സ്ഥലങ്ങളിലും സന്ദര്‍ശിക്കാതിരിക്കുക.
6. പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍, മറ്റ് ഫാമുകള്‍ എന്നിവ വവ്വാല് കടക്കാത്തവിധം വലയിട്ട് സൂക്ഷിക്കുക.
6. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
7. വ്യക്തിശുചിത്വം പാലിക്കുക.