ഗാസ മുനമ്ബിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിനും ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷത്തില്‍ താത്കാലിക വിരാമം
ന്യൂയോര്‍ക്ക്: ഗാസ മുനമ്ബിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിനും ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷത്തില്‍ താത്കാലിക വിരാമം ആവശ്യപ്പെടുന്നതുമായ യുഎൻ രക്ഷാസമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്തു.
ഗാസയില്‍ സഹായമെത്തിക്കണമെന്ന പ്രമേയം ബ്രസീല്‍ ആണ് അവതരിപ്പിച്ചത്. ഈ പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത്. പ്രമേയത്തെ യുഎന്‍ സുരക്ഷാ സമിതിയിലെ 12 അംഗങ്ങള്‍ അനുകൂലിച്ചു. റഷ്യയും ബ്രിട്ടനും വിട്ടുനിന്നു.
പ്രമേയങ്ങള്‍ പ്രധാനമാണ്. എന്നാല്‍ തങ്ങള്‍ സ്വീകരിക്കുന്ന പ്രവര്‍ത്തനങ്ങളെയും നയതന്ത്ര ശ്രമങ്ങളെയും പിന്തുണയ്ക്കുകയും വേണമെന്ന് യുഎസ് അംബാസഡര്‍ പറഞ്ഞു.
വാഷിംഗ്ടണ്‍ പരമ്ബരാഗതമായി തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രയേലിനെ സുരക്ഷ കൗണ്‍സില്‍ നടപടികളില്‍ നിന്ന് സംരക്ഷിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നു.
ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിലേക്കുള്ള മാനുഷിക സഹായം ലഭ്യമാക്കുന്നതിനും യുഎൻ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ബുധനാഴ്ച ആഹ്വാനം ചെയ്തിരുന്നു.