ജലജന്യരോഗങ്ങളെ തടയിടാന്‍ മുന്നൊരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജലജന്യ രോഗങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ജലജന്യരോഗങ്ങളെ തടയിടാന്‍ മുന്നൊരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജലജന്യ രോഗങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്.
ജലജന്യ രോഗങ്ങളും രോഗപ്രതിരോധവും
വയറിളക്ക രോഗങ്ങള്‍ മുഖ്യമായ ഒരു ആരോഗ്യ പ്രശ്‌നമാണ്. രണ്ടുദശലക്ഷത്തോളം കുഞ്ഞുങ്ങള്‍ വയറിളക്കരോഗങ്ങള്‍ മൂലം മരണപ്പെടുന്നതായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ദഹനവ്യൂഹത്തെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഒരു രോഗമാണിത്. 5 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. യഥാസമയത്ത് പാനീയ രീതിയിലുള്ള ചികിത്സ നല്‍കുക വഴി 90 ശതമാനം വയറിളക്ക മരണങ്ങളും തടയാവുന്നതാണ്. പ്രധാനമായും വൈറസുകള്‍, ബാക്ടീരിയകള്‍, അമീബകള്‍ തുടങ്ങിയ പരാദജീവികള്‍ മൂലമാണ് വയറിളക്കമുണ്ടാകുന്നത്. ഈ രോഗാണുക്കള്‍ കുടിവെള്ളം വഴിയും ആഹാരത്തില്‍ കൂടിയുമാണ് ശരീരത്തിലെത്തുന്നത്.
രോഗലക്ഷണങ്ങള്‍ പെട്ടെന്നുതന്നെ ആരംഭിച്ച് മൂന്ന് ദിവസം മുതല്‍ ഒരാഴ്ചവരെ നീണ്ടുനില്‍ക്കുന്നതാണ്. പലപ്പോഴും ഛര്‍ദ്ദിയും ഉണ്ടായിരിക്കും. വൈറസുകള്‍, ബാക്ടീരിയകള്‍ എന്നിവയാണ് രോഗാണുക്കള്‍ക്ക് നിദാനം. നിര്‍ജ്ജലീകരണമാണ് വയറിളക്കം മൂലമുള്ള മരണ കാരണം. ഒ.ആര്‍.എസ് മിശ്രിതമോ വീട്ടില്‍ തയ്യാറാക്കാവുന്ന ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, പഞ്ചസാരയും ഉപ്പും ചേര്‍ത്ത നാരങ്ങാവെള്ളം തുടങ്ങിയവയെല്ലാം പാനീയ ചികിത്സയ്ക്കായ് നല്‍കാവുന്നതാണ്. പാനീയം വര്‍ദ്ധിച്ചതോതില്‍ നല്‍കുക. എളുപ്പം ദഹിക്കുന്ന ആഹാരം തുടര്‍ന്നും നല്‍കുക, നിര്‍ജ്ജലീകരണ ലക്ഷണങ്ങള്‍ ഉണ്ടോ എന്നു ശ്രദ്ധിക്കുക.