സിദ്ധാര്‍ത്ഥന്റെ മരണം: ശക്തമായ സമരത്തിനൊരുങ്ങി പ്രതിപക്ഷം

March 1, 2024
29
Views

പൂക്കോട് സർവകലാശാലയിലെ വിദ്യാർത്ഥിയുടെ മരണത്തില്‍ സംസ്ഥാന വ്യാപകമായി അതിശക്തമായ സമരം നടത്താനൊരുങ്ങി പ്രതിപക്ഷം.


വയനാട്: പൂക്കോട് സർവകലാശാലയിലെ വിദ്യാർത്ഥിയുടെ മരണത്തില്‍ സംസ്ഥാന വ്യാപകമായി അതിശക്തമായ സമരം നടത്താനൊരുങ്ങി പ്രതിപക്ഷം.

മുഖ്യമന്ത്രി പിണറായി വിജയൻ മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു.

“ക്യാമ്ബസില്‍ എസ്.എഫ്.ഐ അഴിഞ്ഞാടുകയാണ്. രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ പൊലീസ് എസ്.എഫ്.ഐ ക്രിമിനലുകളുമായി ഒത്തുകളിക്കുകയാണ്. ക്രിമിനലുകളെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണ്. കോളേജുകളിലേക്ക് വിദ്യാർത്ഥികളെ അയക്കാൻ രക്ഷിതാക്കള്‍ക്ക് ഭയമാണ്,” വി.ഡി. സതീശൻ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് സിദ്ധാർത്ഥിന്റെ വീട്ടിലെത്തി മാതാപിതാക്കളേയും ബന്ധുക്കളേയും കണ്ടു. എസ്‌എഫ്‌ഐയുടേത് ക്രൂരതയാണെന്ന് ഗവർണർ വിമർശിച്ചു. “കേരളത്തില്‍ ഇത്തരം ആക്രമണം പ്രോത്സാഹിപ്പിക്കുന്നു. പൊലീസും എസ്‌എഫ്‌ഐയുടെ പങ്ക് ഉറപ്പിക്കുന്നു. അക്രമത്തിന് മുതിർന്ന നേതാക്കള്‍ പ്രോത്സാഹനം നല്‍കുന്നു. ടി.പി. വധക്കേസ് ഇതിന് ഉദാഹരണമാണ്. കേരളത്തില്‍ ഇത്തരത്തിലുള്ള ആക്രമണം ഇനിയും അനുവദിച്ച്‌ നല്‍കണോയെന്ന് ജനങ്ങള്‍ ആലോചിക്കണം,” ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

കേരളത്തിലെ കോളേജ് ഹോസ്റ്റലുകള് പാര്ട്ടി ഗ്രാമങ്ങളായി മാറിയെന്ന് എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല്. അധ്യാപകര്ക്കും അതില് പങ്കുണ്ട്. സിദ്ധാര്ത്ഥ് എന്ന മിടുക്കനായ വിദ്യാര്ത്ഥിയെ പ്രസ്താനത്തിന്റെ ഭാഗമാക്കാന് കഴിയാത്തതിലെ അസ്വസ്ഥതയാണ് പൈശാചികമായ കൊലയിലേക്ക് വഴിതെളിച്ചതെന്നും കെ.സി. വേണുഗോപാല് ആരോപിച്ചു.

ഹൃദയഭേദകമായ സാഹചര്യത്തിലാണ് സിദ്ധാര്ത്ഥന്റെ രക്ഷിതാക്കളെ കാണാന് കഴിഞ്ഞത്. പ്രതിസന്ധികളെ അതിജീവിച്ചാണ് സിദ്ധാര്ത്ഥിനെ പഠിക്കാന് അയച്ചത്. ദാരുണമായ വിധി. ആള്ക്കൂട്ട ആക്രമണത്തിന്റെ ഏറ്റവും വലിയ ഇരയാണ് സിദ്ധാര്ത്ഥ്. എല്ലാ സാഹചര്യം പരിശോധിച്ചാലും സിദ്ധാര്ത്ഥിന്റേത് കൊലപാതകമാണെന്നും കെ.സി. വേണുഗോപാല് പറഞ്ഞു.

സിദ്ധാർത്ഥന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് യു.ഡി.എഫ് കണ്‍വീനർ എം.എം. ഹസൻ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിനേക്കാള്‍ എസ്‌എഫ്‌ഐയുടെ സാമ്രാജ്യമാണ് പൂക്കോട് വെറ്റിറനറി കോളേജ്. കേസിലെ പ്രതികള്‍ കീഴടങ്ങിയതല്ലെന്നും സഖാക്കന്മാർ ഹാജരാക്കിയതാണെന്നും ഹസ്സൻ ചൂണ്ടിക്കാട്ടി.

സിദ്ധാർത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ആവശ്യപ്പെട്ടു. കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റാൻ പൊലീസ് ശ്രമിക്കുകയാണ്. കേസ് കേരള പൊലീസ് അന്വേഷിച്ചാല്‍ സുതാര്യമാകില്ലെന്നും നവാസ് പറഞ്ഞു.

അതേസമയം, സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നില്‍ രാഷ്ട്രീയം കാണുന്നില്ലെന്ന് മന്ത്രി ജി.ആർ. അനില്‍ പറഞ്ഞു. രണ്ട് ബാച്ചുകള്‍ തമ്മിലുണ്ടായ പ്രശ്നമാണ്. സർക്കാർ കർശന നടപടി സ്വീകരിക്കും. രാഷ്ട്രീയ സഹായം നല്‍കുന്ന നിലപാട് സ്വീകരിക്കുന്നവരല്ല സർക്കാരെന്നും മന്ത്രി പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *