സംസ്ഥാനത്ത് രണ്ട് ദിവസം കൂടി രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട്,കണ്ണൂര്‍, തൃശൂര്‍,തിരുവനന്തപുരം ജില്ലകളിലാണ് അലര്‍ട്ട്. പകല്‍ 11ന് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ഉയര്‍ന്ന താപനില. ഈ സമയം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്.