വെള്ളിയാഴ്ച സൗദിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില മക്കയിലും കിഴക്കൻ മേഖലയിലെ അല്‍അഹ്‌സയിലുമാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യാംബു: വെള്ളിയാഴ്ച സൗദിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില മക്കയിലും കിഴക്കൻ മേഖലയിലെ അല്‍അഹ്‌സയിലുമാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 43 ഡിഗ്രി സെല്‍ഷ്യസാണ് ഇരു നഗരങ്ങളിലും രേഖപ്പെടുത്തിയത്.
അല്‍ ഖര്‍ജ്, അല്‍സമാൻ പ്രദേശങ്ങളില്‍ 42 ഡിഗ്രിയും വാദി അദവാസിര്‍, അഫര്‍ അല്‍ ബാത്തിൻ, അല്‍ ദഹ്‌ന എന്നിവിടങ്ങളില്‍ 41 ഡിഗ്രിയും റിയാദ്, അല്‍ തനാഹത്ത് പ്രദേശങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയതായും കേന്ദ്രം അറിയിച്ചു.
അബഹയിലാണ് കഴിഞ്ഞദിവസത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 16 ഡിഗ്രി രേഖപ്പെടുത്തിയത്. തുറൈഫ്, അല്‍ ഖുറയാത്ത് എന്നിവിടങ്ങളില്‍ 17 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. അല്‍ ബഹയില്‍ 18 ഡിഗ്രി, ത്വാഇഫില്‍ 19, തബൂക്ക്, ബിഷ എന്നിവിടങ്ങളില്‍ 20 ഡിഗ്രി സെല്‍ഷ്യസും റിപ്പോര്‍ട്ട് ചെയ്തു.
നജ്‌റാൻ പ്രദേശത്തെ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റിനൊപ്പം ഇടത്തരം മുതല്‍ സാമാന്യം ശക്തമായ മഴയും ആലിപ്പഴവര്‍ഷവും വരുംദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതായും കേന്ദ്രം ചൂണ്ടിക്കാട്ടി.
ജീസാൻ, അസീര്‍, അല്‍ ബഹ, മക്ക, രാജ്യത്തിന്റെ കിഴക്കൻ അതിര്‍ത്തിപ്രദേശങ്ങള്‍, റിയാദ്, അല്‍ ഖസീം, മദീന പ്രദേശങ്ങളിലെ ചില ഭാഗങ്ങളില്‍ ദൂരദൃഷ്ടി കുറക്കുന്ന വിധത്തിലുള്ള പൊടിക്കാറ്റ് രൂപപ്പെടുമെന്നും ചിലയിടങ്ങളില്‍ ഇടിമിന്നല്‍ അനുഭവപ്പെടുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സൗദിയുടെ വടക്കൻ അതിര്‍ത്തി പ്രദേശങ്ങളായ ഹാഇല്‍, തബൂക്ക് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ഇടിമിന്നലിനൊപ്പം മിതമായ രീതിയില്‍ മഴയും വരുംദിവസങ്ങളില്‍ ഉണ്ടാവുമെന്ന പ്രവചനവും ദേശീയ കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.