രാജ്യത്ത് വിവിധ പ്രദേശങ്ങളില്‍ താപനില കുതിച്ചുയരുന്നു.
മസ്കത്ത്: രാജ്യത്ത് വിവിധ പ്രദേശങ്ങളില്‍ താപനില കുതിച്ചുയരുന്നു. വ്യാഴാഴ്ച ഏറ്റവും ഉയര്‍ന്ന താപനില വടക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ സഹം സ്റ്റേഷനില്‍ രേഖപ്പെടുത്തി.
46.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടത്തെ ചൂട്. സുഹാറില്‍ 45.6, ഖാബൂറ 45.4, തെക്കൻ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂര് 45.3 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ അനുഭവപ്പെട്ട താപനില. സുല്‍ത്താനേറ്റിലെ ഏറ്റവും കുറഞ്ഞ താപനില ദോഫാര്‍ ഗവര്‍ണറേറ്റിലെ സൈഖിലാണ് രേഖപ്പെടുത്തിയത് -21.3 ഡിഗ്രി സെല്‍ഷ്യസ്.
Article Categories:
World