വാട്‌സാപ്പില്‍ പുതിയ ഇന്‍-കാള്‍ യൂസര്‍ ഇന്റര്‍ഫെയ്‌സ് ഒരുങ്ങുന്നു. വാട്‌സാപ്പിന്റെ ഐ.ഓ.എസ്. പതിപ്പില്‍ പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആന്‍ഡ്രോയിഡിലും പുതിയ ഇന്‍ കോള്‍ ഇന്റര്‍ഫെയ്‌സ് അവതരിപ്പിക്കും.
വാബീറ്റ ഇന്‍ഫോ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സ്‌ക്രീനിന് നടുക്കായി ചാര നിറത്തിലുള്ള ചതുരവും അതിന് താഴെയായി കണ്‍ട്രോള്‍ ബട്ടനുകളും നല്‍കുന്ന രീതിയാണ് പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സില്‍ ഉണ്ടാവുക. ഗ്രൂപ്പ് കോള്‍ ആവുമ്പോള്‍ ഈ ചതുരങ്ങളുടെ എണ്ണം വര്‍ധിക്കും.
ചാരനിറത്തിലുള്ള ചതുരത്തിന് താഴെയായി ഒരു മ്യൂട്ട് ബട്ടന്‍ നല്‍കിയിട്ടുണ്ട്. കോള്‍ കട്ട് ചെയ്യാതെ ഗ്രൂപ്പ് കോളിലെ മറ്റുള്ളവരെ മ്യൂട്ട് ചെയ്യുന്നതിനു വേണ്ടിയാണിത്. അതേസമയം സ്വന്തം ശബ്ദം മ്യൂട്ട് ചെയ്യാനുള്ള മറ്റൊരു ബട്ടന്‍ വേറെയും നല്‍കിയിട്ടുണ്ട്.
അതേസമയം, ഗ്രേ കാര്‍ഡിന് പകരം ആളുകള്‍ക്ക് ഇഷ്ടമുള്ള കോള്‍ സ്‌ക്രീന്‍ ബാക്ക്ഗ്രൗണ്ടുകള്‍ സെറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗ്രൂപ്പ് കോള്‍ ഇന്റര്‍ഫെയ്‌സിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഓരോ കോണ്‍ടാക്റ്റിനും പ്രത്യേകം ഗ്രേ കാര്‍ഡുകള്‍ ഇതിലുണ്ടാവും. ഈ കാര്‍ഡുകളില്‍ കോണ്‍ടാക്റ്റുകളുടെ പ്രൊഫൈല്‍ ചിത്രത്തിന് മുകളിലായി അവരുടെ പേരും കാണിക്കും. ഒപ്പം താഴെയായി ഒരു ഓഡിയോ വേവ് ഫോമും ഉണ്ടാവും.