പുതിയ മഹാമാരിയെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

May 27, 2023
46
Views

കൊവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം ഇനി വരാനിരിക്കുന്ന പുതിയ മഹാമാരിയെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന രംഗത്ത്.

കൊവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം ഇനി വരാനിരിക്കുന്ന പുതിയ മഹാമാരിയെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന രംഗത്ത്.

ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയാറെടുക്കാനാണ് ലോകരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദനോം ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയത്.

മനുഷ്യരാശിക്ക് അറിയാത്ത ഒരു സൂക്ഷ്മജീവി വരുത്തുന്ന അസുഖത്തിന് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്ന പേരാണ് ഡിസീസ് എക്‌സ്. 2018 ലാണ് ഈ പേരിന് രൂപം നല്‍കിയത്. കൊവിഡിനേക്കാള്‍ മാരകമായിരിക്കും ഡിസീസ് എക്‌സ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

2017 ലാണ് ലോകം കാണാനിരിക്കുന്ന മഹാമാരികള്‍ എന്ന പേരില്‍ ലോകാരോഗ്യ സംഘടന പട്ടികയിറക്കിയത്. അതില്‍ കൊവിഡ്-19, എബോള, മാര്‍ബര്‍ഗ്, ലാസ ഫീവര്‍, മെര്‍സ്, സാര്‍സ്, നിപ്പ, സിക്ക എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലായി ഉള്‍പ്പെട്ട അസുഖമാണ് ഡിസീസ് എക്‌സ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കാകും ഡിസീസ് എക്‌സ് പകരുകയെന്നാണ് നിലവിലെ വിലയിരുത്തല്‍. ഒപ്പം സോമ്ബി വൈറസിനെ കുറിച്ചും ശാസ്ത്ര ലോകം ആശങ്കപ്പെടുന്നുണ്ട്.

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *