വരാനിരിക്കുന്നത് കൊവിഡ് സുനാമി,​ ഒമിക്രോണില്‍ ആശങ്കയുമായി ലോകാരോഗ്യസംഘടന

December 30, 2021
138
Views

വാഷിംഗ്‌ടണ്‍: ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ കൊവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ഈ വകഭേദങ്ങളുടെ വ്യാപനം കൊവിഡ് സുനാമി ഉണ്ടാക്കുമെന്ന് ലോ​കാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആരോഗ്യസംവിധാനങ്ങളെ തകര്‍ക്കും. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം തുടരുകയാണ്. ഇതിനോടൊപ്പം അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണും പടരുന്നത് കൊവിഡ്​ സുനാമിക്ക്​ കാരണമാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിലവില്‍ കൊവിഡ് തീവ്രമാകില്ലെന്ന് പറയാന്‍ കഴിയുന്ന ആധികാരികമായ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്നും ഗെബ്രിയേസസ് പറഞ്ഞു.

ലോകാ​രോഗ്യസംഘടനയില്‍ അംഗങ്ങളായ 194 രാജ്യങ്ങളില്‍ 92 എണ്ണവും ഈ വര്‍ഷം അവസാനത്തോടെ 40 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കണമെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചിട്ടില്ല. എന്നാല്‍ അടുത്ത വര്‍ഷത്തോടെ ലോകത്തെ 70 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കുകയെന്ന ലക്ഷ്യം നേടണമെന്നും ലോക രാജ്യങ്ങളോട് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടു.

Article Categories:
Health · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *