ഡൽഹി : രാജ്യത്തുനിന്നുള്ള മുടി കയറ്റുമതിക്കു നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.കള്ളക്കടത്തിനു കാരണമാകുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു നടപടി.വാണിജ്യ മന്ത്രാലയത്തിനു കീഴിലുളള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡി(ഡിജിഎഫ്ടി) ന്റെ അനുമതിയോടെയേ ഇനി മുടി കയറ്റുമതി നടത്താവൂ എന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.ഇന്ത്യക്കു പുറമേ ചൈന, കംബോഡിയ, വിയറ്റ്നാം, മ്യാന്മര് തുടങ്ങിയ രാജ്യങ്ങളില്‍നിന്നും മുടി കയറ്റുമതി ചെയ്യുന്നുണ്ട്. വിഗ് നിര്‍മാണത്തിനും മറ്റ് സൗന്ദര്യവര്‍ധക ഉപകരണ നിര്‍മാണത്തിനുമാണു കയറ്റുമതി ചെയ്യപ്പെടുന്ന മുടി കൂടുതലായും ഉപയോഗിക്കുന്നത്. നടപ്പു സാന്പത്തിക വര്‍ഷം ഏപ്രില്‍- നവംബര്‍ കാലയളവില്‍ ഇന്ത്യയില്‍നിന്ന് 14.4 കോടി ഡോളറിന്റെ മുടി കയറ്റുമതി നടന്നു.
Article Categories:
Latest News