കായംകുളം: ഭാര്യമാരെ പരസ്പരം പങ്കുവെക്കുന്ന ഒരുകൂട്ടം സംഘം കഴിഞ്ഞ ദിവസം പിടിക്കപ്പെട്ടെങ്കിലും ഷെയർചാറ്റ് വഴി ഭാര്യമാരെ പരസ്പരം പങ്കുവെച്ച ആദ്യകേസ് ഇപ്പോഴും കോടതിയിലാണ്. ഇപ്പേൾ ഉയർന്ന് കേൾക്കുന്ന വിമർശനം ആദ്യ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ഉണ്ടാകാതിരുന്നതാണ് സംഭവങ്ങൾ ആവർത്തിക്കുന്നത് എന്നാണ്. 2019 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യകേസ് കായംകുളം പൊലീസ് രജിസ്റ്റർ ചെയ്യുന്നത്.
2018ലാണ് പരസ്പരം പങ്കാളികളെ കൈമാറുന്ന സംഭവംത്തിനു തുടക്കം കുറിക്കുന്നത്. പീഢനത്തിൽ സഹികെട്ട കായംകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറംലോകം അറിയുന്നത്. വിഷയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്നുള്ള നാല് പേർ അറസ്റ്റിലാവുകയായിരുന്നു. പ്രേമത്തിൽ കുരുക്കിയ ഭാര്യയെ മദ്യത്തിന് അടിമയാക്കിയായ കായംകുളം കൃഷ്ണപുരം മേനാത്തേരി സ്വദേശിയാണ് ഇതിന് തുടക്കം കുറിച്ചത്.
ടിപ്പർഡ്രൈവറായ യുവാവിെൻറ കെണിയിൽപ്പെട്ട് ഒപ്പം ഇറങ്ങിയ പോന്ന യുവതിയെ സാമൂഹിക മാധ്യമ സംവാദത്തിലൂടെ പരിചയപ്പെട്ടവർക്ക് കാഴ്ചവെക്കുകയായിരുന്നു. പരസ്പരം പങ്കാളികളെകൈമാറുന്ന വലിയൊരു റാക്കറ്റിെൻറ ഭാഗമാണ് ഇവരെന്ന് കണ്ടെത്തിയെങ്കിലും തുടർ അന്വേഷണം വഴിമുട്ടുകയായിരുന്നു. സംഘത്തിലെ പ്രധാന കണ്ണികളായ ഓച്ചിറ കൃഷ്ണപുരം മേനാത്തേരി സ്വദേശി. കിരൺ, കുലശേഖരപുരം വവ്വാക്കാവ് ചുളൂർ വീട്ടിൽ വാടകക്ക് താമസിക്കുന്ന സീതി, കൊല്ലം പെരിനാട് സ്വദേശി ഉമേഷ്, തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസറിൻ എന്നിവരാണ് അന്ന് പിടിയിലായത്.2018 മാർച്ച് മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. ഷെയർ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ അർഷാദ് എന്നയാൾക്കാണ് കിരൺ ഭാര്യയെ ആദ്യം കൈമാറുന്നത്. പിന്നീട് അറസ്റ്റിലായവരും പങ്കാളികളാകുകയായിരുന്നു.