കാനഡയിലെ കാട്ടുതീയില്‍ വലഞ്ഞ് വാഷിംഗ്ടണ്‍ ഡിസിയും.
കാനഡയിലെ കാട്ടുതീയില്‍ വലഞ്ഞ് വാഷിംഗ്ടണ്‍ ഡിസിയും. വാഷിംഗ്ടണ്‍ കൗണ്‍സില്‍ ഓഫ് ഗവണ്മെന്റ്സ് ( Washington Council of Governments (MWCG)) ‘കോഡ് പര്‍പ്പിള്‍’ പുറപ്പെടുവിച്ചിരിക്കുകയാണ്.
വായു ശ്വസിക്കുന്നത് അനാരോഗ്യകരമാണ് എന്നാണ് ഇതിനര്‍ത്ഥം.
കാനഡയിലുണ്ടായ കാട്ടുതീയില്‍ നിന്നുള്ള പുക അമേരിക്കയുടെ തെക്കൻ ഭാഗങ്ങളിലേക്ക് നീങ്ങുകയാണ്. ഇതേത്തുടര്‍ന്ന് നാഷണല്‍സ് ബേസ്ബോള്‍ ഗെയിം മാറ്റിവെച്ചിട്ടുണ്ട്. ദേശീയ മൃഗശാലയും അടച്ചുപൂട്ടി. സ്കൂളുകള്‍ തത്കാലത്തേക്ക് അടക്കുകയും ക്ലാസുകള്‍ ഓണ്‍ലൈനാക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂയോര്‍ക്ക് നഗരത്തിലെ വായുവിന്റെ ഗുണനിലവാരവും ഏറ്റവും മോശം സ്ഥിതിയിലാണെന്ന് അധികൃതര്‍ അറിയിച്ചു. കാട്ടുതീയെ തുടര്‍ന്നുണ്ടായ പുക അമേരിക്കയിലേക്ക് വ്യാപിച്ചതിനെത്തുടര്‍ന്ന് പല സംസ്ഥാനങ്ങളും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.