ടീ ട്രീ ഓയില്‍ ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യുമോ?

February 3, 2022
114
Views

ടീ ട്രീ ഓയിലിന് മികച്ച അണുനാശിനി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇക്കാരണത്താല്‍ മുഖക്കുരുവിന്റെ വിവിധ രൂപങ്ങളെ ചികിത്സിക്കുമ്പോള്‍ ഇത് ഒരു മികച്ച ഘടകമാണ്.മുഖത്ത് ബ്ലാക്ക് ഹെഡ്സ് സുകൾ ഉണ്ടാകുന്നതിന് പ്രധാന കാരണം സുഷിരങ്ങളിൽ അടിഞ്ഞുകൂടുന്ന അഴുക്കുകളാണ്. ടി ട്രീ ഓയിലിന്റെ ഉപയോഗത്തിലൂടെ ഇത് സു ശീലങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുകയും അവയെ അണുവിമുക്തമാക്കുകയും ചെയ്യുന്നു.

2-3 തുള്ളി ടീ ട്രീ ഓയില്‍ 1 ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടി 1 ടീസ്പൂണ്‍ വെള്ളം എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ആദ്യം നിങ്ങളുടെ മുഖം 5-10 മിനിറ്റ് സ്റ്റീം ചെയ്യുക.ഒരു ഫേസ് മാസ്‌ക് പോലെ വേണം ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടാൻ. 15 മിനിറ്റുകൾക്ക് ശേഷം ഇത് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടുതവണ ഇത് നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. ഈ ഫേസ് മാസ്‌ക് നിങ്ങളുടെ മുഖത്ത് നിന്ന് അധിക എണ്ണമയത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഒപ്പം ചര്‍മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കുന്നതിനും മുഖക്കുരുവിനെ തടയാനും സുഷിരങ്ങള്‍ അണുവിമുക്തമാക്കാനും അണ്‍ക്ലോഗ് ചെയ്യാനും സഹായിക്കുന്നു.

ടീ ട്രീ ഓയില്‍ ഫേഷ്യല്‍ സ്‌ക്രബ്

1 ടീസ്പൂണ്‍ പഞ്ചസാര 1 ടീസ്പൂണ്‍ ഒലിവ് ഓയില്‍ 1-2 തുള്ളി ടീ ട്രീ ഓയില്‍ ഒരു സ്റ്റീമര്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഏകദേശം 5-10 മിനിറ്റ് നിങ്ങളുടെ മുഖം ആവി കൊള്ളിക്കുക. ശേഷം ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി വൃത്താകൃതിയില്‍ മൃദുവായി മസാജ് ചെയ്യുക. കുറച്ച് മിനിറ്റ് മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇത് ആഴ്ചയില്‍ 2-3 തവണ ചെയ്യാൽ മികച്ച ഫലം ലഭിക്കും.ഈ ടീ ട്രീ ഓയില്‍ സ്‌ക്രബ് നിങ്ങളുടെ മുഖം എക്സ്ഫോളിയേറ്റുചെയ്യാനും ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കി നിങ്ങളുടെ സുഷിരങ്ങള്‍ തുറക്കാനും സഹായിക്കും.

ജോജോബയും ടീ ട്രീ ഓയിലും

1 ടീസ്പൂണ്‍ ജോജോബ ഓയില്‍ 1 തുള്ളി ടീ ട്രീ ഓയില്‍ ഒരു സ്റ്റീമര്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. 10 മിനിറ്റ് കൊണ്ട് നമ്മുടെ മുഖത്തെ അതെ ബ്ലാക്ക് ഹെഡ്സുകൾ ഇല്ലാതാക്കാന്‍ സാധിക്കും. ആദ്യം മുഖം 5 മിനിറ്റ് ആവി കൊള്ളിക്കുക. ശേഷം നമ്മൾ തയ്യാറാക്കിവച്ചിരിക്കുന്ന എണ്ണ മിശ്രിതം ചര്‍മ്മത്തില്‍ മൃദുവായ വൃത്താകൃതിയിൽ മസാജ് ചെയ്യുക. ഏകദേശം 5 മിനിറ്റ് മസാജ് ചെയ്യാം.തുടര്‍ന്ന് തണുത്ത വെള്ളവും ഒരു ക്ലെന്‍സറും ഉപയോഗിച്ച് മുഖം കഴുകുക. ഇത് എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിനുമുമ്പ് ചെയ്യാവുന്നതാണ്.ജൊജോബ ഓയിലിന്റെ ഘടന നിങ്ങളുടെ ചര്‍മ്മത്തില്‍ സ്വാഭാവികമായി ഉല്‍പ്പാദിപ്പിക്കുന്ന എണ്ണകളുടേതിന് സമാനമാണ്.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *