ലോകത്തെ ഏറ്റവും ഉയരമുള്ള മഹാബലിയുടെ ശില്പം വണ്ടര്‍ലായില്‍.
കൊച്ചി: ലോകത്തെ ഏറ്റവും ഉയരമുള്ള മഹാബലിയുടെ ശില്പം വണ്ടര്‍ലായില്‍. പ്രവേശന കവാടത്തില്‍ 15 അടി ഉയരത്തില്‍ കയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച മഹാബലിയുടെ ശില്പം കയര്‍ഫെഡ് വൈസ് പ്രസിഡന്‍റ് ആര്‍.
സുരേഷും ടൂറിസം വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ഷാഹുല്‍ ഹമീദും ചേര്‍ന്ന് അനാഛാദനം ചെയ്തു.
വണ്ടര്‍ലാ പാര്‍ക്ക് ഹെഡ് എം.എ. രവികുമാര്‍, ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ് പ്രതിനിധി ടോണി ചിറ്റേട്ടുകുളം തുടങ്ങിയവര്‍ പങ്കെടുത്തു.
ശില്പത്തിന്‍റെ 90 ശതമാനവും കയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. തോപ്പുംപടി സ്വദേശിയായ ശില്പി മനു മോഹന്‍റെ നേതൃത്വത്തില്‍ ആറു പേര്‍ 14 ദിവസം കൊണ്ടാണ് ശില്പം പൂര്‍ത്തിയാക്കിയത്.
നിലവില്‍ മഹാബലിയുടെ ഉയരുമുള്ള ശില്പങ്ങളുടെ വിവരങ്ങള്‍ വിവിധ റിക്കാര്‍ഡ് രേഖകളില്‍ ഇല്ലാത്തതിനാല്‍ വണ്ടര്‍ലായിലെ ശില്പം ലോകത്തിലെ ഏറ്റവും ഉയരുമുള്ള മഹാബലിയുടെ ശില്പമായി ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ് സാക്ഷ്യപ്പെടുത്തി. 10 ദിവസം നീളുന്ന വണ്ടര്‍ലായിലെ ഓണാഘോഷത്തിനു ശേഷം മഹാബലിയുടെ ശില്പം കയര്‍ബോര്‍ഡിന് കൈമാറും.