യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി മൂന്നു വര്‍ഷമായി ഉയര്‍ത്തണമെന്ന പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശക്ക് യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ അംഗീകാരം.
യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി മൂന്നു വര്‍ഷമായി ഉയര്‍ത്തണമെന്ന പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശക്ക് യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ അംഗീകാരം.
തൊഴിലുടമയ്ക്കുള്ള സാമ്ബത്തിക ബാധ്യത കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം ഇതു സംബന്ധിച്ച മാര്‍ഗരേഖ പുറത്തിറക്കി. സാധുവായ പെര്‍മിറ്റ് ഇല്ലാതെ ഒരാള്‍ രാജ്യത്ത് ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിലവില്‍ രണ്ടു വര്‍ഷമാണ് യുഎഇ വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി.
ജോലി മാറ്റത്തിനുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസില്‍ ഇളവു നല്‍കണമെന്ന ശുപാര്‍ശയും പ്രൊബേഷൻ പീരിഡിനു ശേഷം ഒരു വര്‍ഷമെങ്കിലും അതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതു നിര്‍ബന്ധമാക്കണമെന്ന ശുപാര്‍ശയും പാര്‍ലമെന്ററി കമ്മിറ്റി മുന്നോട്ടു വെച്ചിരുന്നു. ഇതും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകരിച്ചു. തൊഴിലുടമ സമ്മതിച്ചാല്‍ പ്രൊബേഷൻ വ്യവസ്ഥയില്‍ ഇളവ് ലഭിക്കും.
ഈ വര്‍ഷം രാജ്യത്തുടനീളം 72,000 പരിശോധനകള്‍ നടത്തിയതായി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിനോട് പറഞ്ഞു. വ്യാജ സ്വദേശിവല്‍ക്കരണവുമായി (bogus Emiratisation) ബന്ധപ്പെട്ട 2,300 കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ചില കേസുകള്‍ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തിരുന്നു.
2023 ജനുവരിയില്‍, എമിറേറ്റൈസേഷൻ നയങ്ങള്‍ ലംഘിച്ച ഇരുപതോളം സ്ഥാപനങ്ങളെയാണ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം റഫര്‍ ചെയ്തത്. 296 സ്വദേശികളെ കബളിപ്പിച്ചതിന് ഒരു സ്വകാര്യ കമ്ബനിയുടെ ഉടമയെയും മാനേജരെയും ജയിലിലടക്കാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിരുന്നു.
യുഎഇയിലെ തൊഴില്‍ രംഗത്ത് സ്വദേശിവത്കരണം ശക്തമാക്കിയിരുന്നു. ഇതനുസരിച്ച്, അൻപതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ കുറഞ്ഞത് രണ്ടു ശതമാനം സ്വദേശികളെയെങ്കിലും നിയമിക്കേണ്ടതുണ്ട്. ഈ വര്‍ഷം ജൂണ്‍ മുപ്പതിനകം ഇത് ഒരു ശതമാനം വര്‍ധിപ്പിക്കണം എന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ അൻപതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്ബനികളില്‍ നാലു ശതമാനമെങ്കിലും സ്വദേശികള്‍ ഉണ്ടായിരിക്കണം എന്നും നിയമങ്ങളില്‍ പറയുന്നു.