ഏകദിന ലോകകപ്പില്‍ ന്യൂസിലൻഡിന് രണ്ടാം ജയം.
ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ ന്യൂസിലൻഡിന് രണ്ടാം ജയം. നെതര്‍ലൻഡ്‌സിനെ 99 റണ്‍സിനാണ് ഡച്ച് പട തോല്‍പ്പിച്ചത്.
323 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡച്ച് ടീമിനെ 46.3 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് കിവീസ് ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം ജയവും സ്വന്തമാക്കിയത്. മിച്ചല്‍ സാന്റ്‌നറുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഡച്ചുകാരെ കൂറ്റൻ തോല്‍വിയിലേക്ക് നയിച്ചത്. സാന്റ്‌നറിന് പുറമേ മൂന്നു വിക്കറ്റ് നേടി മാറ്റ് ഹെൻട്രിയും ഒരു വിക്കറ്റ് വീഴ്‌ത്തി രചിൻ രവീന്ദ്രയും ബൗളിംഗില്‍ തിളങ്ങി. സാന്റ്‌നറാണ് മത്സരത്തിലെ താരം. ഇതോടെ ലോകകപ്പില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ന്യൂസിലൻഡ് സ്പിന്നറായി സാന്റനര്‍ മാറി.
73 പന്തില്‍ നിന്ന് 69 റണ്‍സെടുത്ത കോളിൻ അക്കെര്‍മാൻ മാത്രമാണ് ഡച്ച് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ക്യാപ്റ്റൻ സ്‌കോട്ട് എഡ്വേര്‍ഡ്സ് (30), സൈബ്രാൻഡ് ഏംഗല്‍ബ്രെക്‌ട് (29 ), വിക്രംജിത്ത് സിംഗ് (12), മാക്സ് ഒഡൗഡ് (16), ബാസ് ഡേ ലീഡ (18), തേജ നിതമാനുരു (21) എന്നിവര്‍ക്കാര്‍ക്കും മത്സരത്തില്‍ തിളങ്ങാനായില്ല.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തു. ക്യാപ്റ്റൻ ടോം ലാഥം, വില്‍ യംഗ്, രചിൻ രവീന്ദ്ര, എന്നിവരുടെ മികച്ച പ്രകടനമാണ് ന്യൂസിലൻഡിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഓപ്പണിംഗില്‍ ഡോണ്‍ കൊണ്‍വേ വില്‍ യംഗ് കൂട്ട് കെട്ട് 67 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ കൊണ്‍വേയ്‌ക്ക് ഡച്ച് പടക്കെതിരെ 40 പന്തില്‍ നിന്ന് 32 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ആര്യൻ ദത്ത്, പോള്‍ വാൻ മീകെരൻ, റൊളോഫ് വാൻഡെര്‍ മെര്‍വെ എന്നിവര്‍ നെതര്‍ലൻഡ്‌സിനായി രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു.