മുന്‍ സര്‍ക്കാരുകള്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് സമൂഹത്തില്‍ വിള്ളലുകള്‍ സൃഷ്ടിച്ചിരുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
മുന്‍ സര്‍ക്കാരുകള്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് സമൂഹത്തില്‍ വിള്ളലുകള്‍ സൃഷ്ടിച്ചിരുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
എന്നാല്‍ ഇന്ന് ഇരട്ട എഞ്ചിന് സര്‍ക്കാര്‍ വികസനം അതിവേഗത്തില്‍ നടത്തുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച പ്രചരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരട്ട എഞ്ചിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഹൈവേകള്‍, റെയില്‍വേ, മെഡിക്കല്‍ കോളേജുകള്‍, സര്‍വ്വകലാശാലകള്‍, എയിംസ് എന്നിവ നിര്‍മ്മിക്കുകയാണ്. ഇതിലൂടെ ഇന്ത്യയുടെ യശസ്സ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ സര്‍ക്കാരുകളുടെ അവഗണയ്ക്ക് ഇരയായിരുന്നു ചരിത്ര നഗരമായ ബസ്തി. ചരിത്രപരമായും പൗരാണികമായും വലിയ പ്രാധാന്യമുള്ള നഗരമായിരുന്ന ബസ്തി മുന്‍ പ്രതിപക്ഷ സര്‍ക്കാരുകളുടെ ഭരണകാലത്ത് അവഗണനയ്ക്ക് ഇര ആകുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉജ്ജ്വല യോജന പദ്ധതിയുടെ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ എല്ലാ വീടുകളിലും എത്തിയതോടെ സ്ത്രീകള്‍ക്ക് പുക കാരണമുണ്ടാകുന്ന ശ്വാസകോശ രോഗങ്ങളില്‍ നിന്ന് മുക്തി ലഭിച്ചു. ദീപാവലിയ്ക്കും ഹോളിയ്ക്കും സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് യോജന പ്രകാരം പാവപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.