തമിഴ് സിനിമയിലെ ഒരു പ്രധാന താരമാണ് യോഗി ബാബു.
തമിഴ് സിനിമയിലെ ഒരു പ്രധാന താരമാണ് യോഗി ബാബു. ഹാസ്യനടനായും നായകനായുമെല്ലാം തിളങ്ങിയ താരം കൂടിയാണ് യോഗി. ഹാസ്യ വേഷങ്ങള്‍ക്കും വൈവിധ്യമാര്‍ന്ന അഭിനയത്തിനും പേരുകേട്ട യോഗി ബാബുവിനെതിരെ പരാതി ഉയരുന്നു.
പണം വാങ്ങിയിട്ട് അഭിനയിക്കാൻ എത്തുന്നില്ലെന്ന് സിനിമാ നിര്‍മ്മാതാവ് ആരോപിച്ചതിനെത്തുടര്‍ന്ന് നിയമപോരാട്ടത്തില്‍ കുടുങ്ങിയിരിക്കുകയാണ് താരം. നെല്‍സണ്‍ സംവിധാനം ചെയ്ത രജനികാന്തിന്റെ ‘ജയിലര്‍’ എന്ന ചിത്രത്തില്‍ യോഗി ബാബു അടുത്തിടെ അഭിനയിച്ചിരുന്നു.
ചിത്രം ഇപ്പോള്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചെന്നൈയിലെ വിരുഗമ്ബാക്കം ഏരിയയില്‍ റൂബി ഫിലിംസ് നടത്തുന്ന സിനിമാ നിര്‍മ്മാതാവാണ് താരത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത് ‘ജാക്ക് ഡാനിയല്‍’ എന്ന പേരില്‍ ഒരു സിനിമ നിര്‍മ്മിക്കാൻ നിര്‍മ്മാതാവ് ഹസിര്‍ തീരുമാനിച്ചിരുന്നു, ഇതിനായി യോഗി ബാബുവിനോട് 65 ലക്ഷം രൂപ സംസാരിച്ച് ഉറപ്പിച്ച് അഡ്വാൻസ് തുകയായി 20 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ നിര്‍മാണ കമ്ബനി യോഗി ബാബുവിനെ അഭിനയിക്കാൻ വിളിച്ചെങ്കിലും യോഗി ബാബു വരാതെ വഞ്ചിക്കുകയാണെന്ന് പരാതിയില്‍ പരാമര്‍ശിക്കുന്നു. പ്രശ്നം പരിഹരിക്കാൻ താൻ ശ്രമിച്ചിട്ടും മുൻകൂര്‍ പണം തിരികെ നല്‍കാനോ പ്രശ്നം പരിഹരിക്കാനോ താരം തയ്യാറായില്ല. ഇതേത്തുടര്‍ന്ന് വിരുഗമ്ബാക്കം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി ഹസിര്‍ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
പണം തിരികെ ചോദിച്ചപ്പോള്‍ യോഗി ബാബു നല്‍കാതെ വഞ്ചിച്ചതായി വിരുകമ്ബാക്കം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. സംഭവത്തില്‍ നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.