പുതുക്കിയ യോനോ ആപ്പ് അവതരിപ്പിച്ച്‌ എസ്ബിഐ

July 5, 2023
12
Views

രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 68-ാമത് ബാങ്ക് ദിനാഘോഷത്തിന്റെ ഭാഗമായി കൂടുതല്‍ മെച്ചപ്പെടുത്തിയ ഡിജിറ്റല്‍ ബാങ്കിങ് ആപ്പ് യോനോ ഫോര്‍ എവരി ഇന്ത്യനും കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കുന്നതിനുള്ള ഇന്റര്‍ഓപറേറ്റബിള്‍ സൗകര്യങ്ങളും അവതരിപ്പിച്ചു.

യോനോ ഫോര്‍ എവരി ഇന്ത്യന്‍ ആപ്പ് വഴി ഏതു ബാങ്കിന്റെ ഉപഭോക്താവിനും സ്‌കാന്‍ ആന്റ് പേ, പേ ബൈ കോണ്‍ടാക്‌ട്‌സ്, പണം ആവശ്യപ്പെടല്‍ തുടങ്ങിയ യുപിഐ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. എല്ലാ ഇന്ത്യക്കാരേയും ഉള്‍പ്പെടുത്തിയുള്ള ഉപഭോക്തൃ കേന്ദ്രീകൃത ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ അവതരിപ്പിക്കാനുള്ള എസ്ബിഐയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ കൂടുതല്‍ വിപുലമാകുന്നത്. 2017-ല്‍ അവതരിപ്പിക്കപ്പെട്ട യോനോ ആപ്പിന് ആറു കോടി രജിസ്‌ട്രേഡ് ഉപയോക്താക്കളാണുള്ളത്.

ഇന്റര്‍ ഓപറേറ്റബില്‍ കാഷ് വിത്ത്‌ഡ്രോവല്‍ സൗകര്യം വഴി എസ്ബിഐയുടേയും മറ്റു ബാങ്കുകളുടേയും ഉപഭോക്താക്കള്‍ക്ക് യുപിഐ ക്യൂആര്‍ കാഷ് സംവിധാനം പ്രയോജനപ്പെടുത്തി ഏതു ബാങ്കിന്റേയും ഐസിസിഡബ്ലിയു സൗകര്യമള്ള എടിഎമ്മുകളില്‍ നിന്ന് എളുപ്പത്തില്‍ പണം പിന്‍വലിക്കാനാവും. എടിഎം സ്‌ക്രീനില്‍ തെളിയുന്ന ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന ക്യൂആര്‍ കോഡ് യുപിഐ ആപ്പില്‍ ലഭ്യമായ സ്‌കാന്‍ ആന്റ് പേ സംവിധാനം ഉപയോഗിച്ചു സ്‌കാന്‍ ചെയ്ത് ഇതു പ്രയോജനപ്പെടുത്താം.

ഓരോ ഇന്ത്യക്കാരനും സാമ്ബത്തിക സ്വാതന്ത്ര്യവും സൗകര്യവും പ്രദാനം ചെയ്യും വിധം ഏറ്റവും പുതിയ ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങള്‍ ലഭ്യമാക്കാന്‍ എസ്ബിഐ പ്രതിജ്ഞാബദ്ധമാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *