മോണിറ്റൈസേഷന്‍’ എളുപ്പമാക്കി യൂട്യൂബ്

June 15, 2023
37
Views

സിനിമാ താരങ്ങളെ പോലും വെല്ലുന്ന ഫാൻബേസുള്ള യൂട്യൂബര്‍മാരാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്തുള്ളത്. യൂട്യൂബ് കരിയറാക്കി ലക്ഷങ്ങള്‍ സമ്ബാദിക്കുന്ന യുവാക്കള്‍ ഇവിടെ വര്‍ധിച്ചുവരികയാണ്.

സിനിമാ താരങ്ങളെ പോലും വെല്ലുന്ന ഫാൻബേസുള്ള യൂട്യൂബര്‍മാരാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്തുള്ളത്. യൂട്യൂബ് കരിയറാക്കി ലക്ഷങ്ങള്‍ സമ്ബാദിക്കുന്ന യുവാക്കള്‍ ഇവിടെ വര്‍ധിച്ചുവരികയാണ്.

ഒരു യൂട്യൂബറാകാൻ ആര്‍ക്കും കഴിയും, അതിന് പ്രത്യേക അറിവുകളോ ലക്ഷങ്ങള്‍ വിലയുള്ള കാമറയോ വേണമെന്നില്ല. ഒരു സ്മാര്‍ട്ട്ഫോണും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ ആര്‍ക്കും യൂട്യൂബില്‍ ഒരു ചാനല്‍ തുടങ്ങി അതില്‍ വിഡിയോ പങ്കുവെക്കാം.

എന്നാല്‍, യൂട്യൂബില്‍ നിന്ന് പണം സമ്ബാദിക്കാൻ കുറച്ചധികം പണിയുണ്ട്. 1000 സബ്സ്ക്രൈബര്‍മാരെ സ്വന്തമാക്കണം, അതുപോലെ ഒരു വര്‍ഷത്തിനുള്ളില്‍ 4000 മണിക്കൂര്‍ നേരം നമ്മുടെ വിഡിയോകള്‍ ആളുകള്‍ കാണുകയും ചെയ്താല്‍ മാത്രമേ യൂട്യൂബ് മോണിറ്റൈസേഷൻ നല്‍കുകയുള്ളൂ. നമ്മള്‍ യൂട്യൂബില്‍ പങ്കുവെക്കുന്ന ഹൃസ്വ വിഡിയോകള്‍ (ഷോര്‍ട്സ്) 90 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കോടി ആളുകള്‍ കണ്ടാലും മോണിറ്റൈസേഷൻ ലഭിക്കും.

പക്ഷെ പലര്‍ക്കും അത് നേടിയെടുക്കാൻ സാധിക്കാറില്ല. ഒരു വര്‍ഷം കൊണ്ട് 4000 വാച്ച്‌ അവേഴ്സ് ഉണ്ടാക്കലാണ് ഏറ്റവും വലിയ പണി. എന്നാല്‍, ഇനി മുതല്‍ യൂട്യൂബില്‍ നിന്ന് പണമുണ്ടാക്കാനായി അത്രയും ബുദ്ധിമുട്ടേണ്ടതില്ല. എല്ലാം എളുപ്പമാക്കിയിരിക്കുകയാണ് ഇപ്പോള്‍ അമേരിക്കൻ ടെക് ഭീമൻ.

ഇനിമുതല്‍ 500 സബ്സ്ക്രൈബര്‍മാരും 90 ദിവസങ്ങള്‍ക്കുള്ളില്‍ കുറഞ്ഞത് മൂന്ന് വിഡിയോ അപ്ലോഡുകളും ഒരു വര്‍ഷം കൊണ്ട് 3000 വാച്ച്‌ അവേഴ്സും 90 ദിവസങ്ങള്‍ക്കുള്ളില്‍ 30 ലക്ഷം ഷോര്‍ട്സ് വ്യൂവും ലഭിച്ചാല്‍, യൂട്യൂബില്‍ മോണിറ്റൈസേഷൻ ഓണാകും.

അതേസമയം, നിലവില്‍ ഇന്ത്യയില്‍ പുതിയ മോണിറൈസേഷൻ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചിട്ടില്ല. അമേരിക്ക, കാനഡ, ബ്രിട്ടൻ, തായ്‍വാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെത്തിയ ഈ മാറ്റങ്ങള്‍ വൈകാതെ ഇന്ത്യയിലും പ്രാവര്‍ത്തികമാവും. സൂപ്പര്‍ താങ്ക്സ്, സൂപ്പര്‍ ചാറ്റ്, സൂപ്പര്‍ സ്റ്റിക്കറുകള്‍ തുടങ്ങിയ അധിക സേവനങ്ങളും ചാനല്‍ അംഗത്വം പോലുള്ള സബ്സ്ക്രിപ്ഷൻ ടൂളുകളും ഇനി എളുപ്പത്തില്‍ ലഭ്യമായേക്കും.

Article Categories:
India · Kerala

Leave a Reply

Your email address will not be published. Required fields are marked *