വ്യാജവിവരം പ്രചരിപ്പിച്ച യൂട്യൂബറോടു ദയ കാണിക്കാതെ സുപ്രീംകോടതി

May 9, 2023
65
Views

തമിഴ്നാട്ടില്‍ ബിഹാറില്‍നിന്നുള്ള തൊഴിലാളികള്‍ക്കുനേരെ അക്രമം നടക്കുന്നുവെന്ന വ്യാജ വിവരം പ്രവചരിപ്പിച്ച യൂട്യൂബറുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ സുപ്രീംകോടതി.

ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ ബിഹാറില്‍നിന്നുള്ള തൊഴിലാളികള്‍ക്കുനേരെ അക്രമം നടക്കുന്നുവെന്ന വ്യാജ വിവരം പ്രവചരിപ്പിച്ച യൂട്യൂബറുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ സുപ്രീംകോടതി.

തമിഴ്നാട് പോലെ സമാധാനമുള്ള ഒരു സംസ്ഥാനത്തെക്കുറിച്ച്‌ അസ്വസ്ഥത പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ലെന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. രാജ്യസുരക്ഷാ വകുപ്പ് ചുമത്തിയതിനെതിരേ യൂ ട്യൂബറായ മനീഷ് കശ്യപിന് ഉചിതമായ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

തനിക്കെതിരേ പല സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 19 എഫ്‌ഐആറുകളും ഒരുമിച്ചാക്കി ബിഹാറിലേക്കു മാറ്റണമെന്ന കശ്യപിന്‍റെ ആവശ്യവും കോടതി തള്ളി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു താന്‍ അക്രമത്തെക്കുറിച്ചുള്ള വീഡിയോ തയാറാക്കിയതെന്നായിരുന്നു കശ്യപിന്‍റെ വാദം.

കശ്യപിനെ ജയിലില്‍ അടച്ചാല്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരെയും ജയിലില്‍ അടയ്ക്കേണ്ടിവരുമെന്നും കശ്യപിന്‍റെ അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് വാദിച്ചു.

മനീഷ് കശ്യപ് സ്ഥിരം നിയമലംഘകനാണെന്നാണു ബിഹാര്‍ സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. ഇയാള്‍ക്കെതിരേ വധശ്രമത്തിനും പിടിച്ചുപറിക്കും കേസുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, മനീഷ് കശ്യപ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ അല്ലെന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിനുവേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയത്

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *