അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ ദുരിതത്തിലായി സൊമാറ്റോ ജീവനക്കാരൻ

March 30, 2024
0
Views

ജി.ടി.ബി നഗറില്‍ നിറകണ്ണുകളോടെ ചുറ്റുമുള്ളവരില്‍ നിന്നും ഭക്ഷണത്തിനായി പണം ചോദിക്കുന്ന ഡെലിവറി ജീവനക്കാരന്റെ ചിത്രം പുറത്തുവന്നതോടെ സോമാറ്റോക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമർശനം.

ന്യൂഡല്‍ഹി: ജി.ടി.ബി നഗറില്‍ നിറകണ്ണുകളോടെ ചുറ്റുമുള്ളവരില്‍ നിന്നും ഭക്ഷണത്തിനായി പണം ചോദിക്കുന്ന ഡെലിവറി ജീവനക്കാരന്റെ ചിത്രം പുറത്തുവന്നതോടെ സോമാറ്റോക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമർശനം.

എക്സ് ഉപയോക്താവായ സോഹം ഭട്ടാചാര്യയാണ് യുവാവിന്റെ ദുരിതം സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകത്തെത്തിച്ചത്.

സഹോദരിയുടെ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്ബ് സൊമാറ്റോ ജീവനക്കാരനായ ആയുഷ് സൈനിയെന്ന യുവാവിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതോടെയാണ് ജീവനക്കാരൻ ദുരിതത്തിലായത്. വിവാഹത്തിനായി പണം സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും താൻ ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്നും യുവാവ് ഭട്ടാചാര്യയോട് പറഞ്ഞതായാണ് കുറിപ്പ്.

“വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു ജി.ടി.ബി നഗറില്‍ വെച്ച്‌ ഡെലിവറി ജീവനക്കാരനായ യുവാവിനെ കാണുന്നത്. അവൻ എൻ്റെയടുത്തേക്ക് ഓടിവന്ന് സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു. സഹോദരിയുടെ വിവാഹമാണെന്നും എന്നാല്‍ സൊമാറ്റോ അദ്ദേഹത്തിന്റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും യുവാവ് പറഞ്ഞു. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ലെന്നും താമസ സ്ഥലത്ത് വാടക് കൊടുക്കാൻ പോലും പണമില്ലെന്നും അവൻ പറഞ്ഞു,” ഭട്ടാചാര്യ പറയുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *