ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 25ന്

January 2, 2024
43
Views

ആറ്റുകാല്‍ പൊങ്കാല 2024 ഫെബ്രുവരി 25ന്.

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല 2024 ഫെബ്രുവരി 25ന്. അന്നേദിവസം രാവിലെ ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കും.

10.30 നാണ് അടുപ്പുവെട്ടു പൊങ്കാല. ഉച്ചകഴിഞ്ഞ് 2.30-ന് ഉച്ചപൂജയ്‌ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും.

ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 8 മണിക്ക് കാപ്പ് കെട്ടി കുടിയിരിത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കമാകുന്നത്. ഫെബ്രുവരി 26ന് ആണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം അവസാനിക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *