രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കുന്നതിന് പിന്നില്‍? സാമ്ബത്തിക വിദഗ്ധന്‍ പറയുന്നു

May 20, 2023
49
Views

തികച്ചും അപ്രതീക്ഷിതമായാണ് രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിക്കുന്നുവെന്ന ആര്‍ബിഐയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

തികച്ചും അപ്രതീക്ഷിതമായാണ് രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിക്കുന്നുവെന്ന ആര്‍ബിഐയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

രണ്ടായിരം രൂപയുടെ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്നുവെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം. രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചെന്നും ആര്‍ബിഐ അറിയിച്ചു. ആര്‍ബിഐയുടെ പ്രഖ്യാപനത്തിന് പിന്നാലെ നോട്ട് നിരോധനത്തിന് പിന്നിലെ കാരണം തേടുകയാണ് പലരും.

രണ്ടായിരം രൂപ നോട്ട് നിരോധിച്ചതിന് പിന്നില്‍ പുതിയ നോട്ടിറക്കാനുള്ള സാധ്യതയുണ്ടെന്ന് സാമ്ബത്തിക വിദഗ്ധന്‍ സി. ഷൈജുമോന്‍ പറയുന്നു. ആധുനിക രീതിയില്‍ നോട്ടിറക്കാനുള്ള സാധ്യതയാണ് ഇതിന് പിന്നില്‍ കാണുന്നത്. ബാര്‍കോഡ് ഉള്‍പ്പെടെ കൂടുതല്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നോട്ടുകള്‍ ഒരുപക്ഷേ പുറത്തിറക്കിയേക്കാം. രണ്ടായിരത്തിന്റെ പുതിയ നോട്ടിറക്കാനുള്ള സാധ്യതയ്ക്ക് പുറമേ ആയിരം രൂപ കറന്‍സി തിരികെ വരാനുള്ള സാധ്യതയേറിയെന്നും ഷൈജുമോന്‍ കൈരളി ഓണ്‍ലൈനിനോട് പറഞ്ഞു.

വിലക്കയറ്റം കൂടുമ്ബോഴും മൂല്യവര്‍ധന ഉണ്ടാകുമ്ബോഴും ജനങ്ങളുടെ സൗകര്യത്തിനാണ് വലിയ കറന്‍സി ഇറക്കുന്നത്. 1960 കളില്‍ രാജ്യത്ത് പതിനായിരത്തിന്റേയും അയ്യായിരത്തിന്റേയും നോട്ടുകള്‍ ഉണ്ടായിരുന്നു. ഇത് പിന്നീട് പിന്‍വലിക്കുകയായിരുന്നു. വലിയ ക്രയവിക്രയങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറി. നിലവില്‍ ജനങ്ങള്‍ക്ക് ചെറിയ കറന്‍സി നോട്ടുകളാണ് ആവശ്യമായിട്ടുള്ളത്. രണ്ടായിരം പിന്‍വലിച്ച്‌ ആയിരം വരാനുള്ള സാധ്യതയാണ് കൂടുതലെന്നും ഷൈജുമോന്‍ പറഞ്ഞു.

പുറത്തിറക്കി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ രണ്ടായിരം രൂപ വേണ്ട എന്നൊരു അഭിപ്രായം ഉയര്‍ന്നിരുന്നു. 2019 ന് ശേഷം രാജ്യത്ത് രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയിരുന്നു. ഇതിന് ശേഷം പതിയെ പിന്‍വലിക്കുന്ന നടപടി സ്വീകരിക്കുകയാണ് ഉണ്ടായത്. നിലവില്‍ ഒരു പീരിയഡ് പ്രഖ്യാപിച്ചിട്ടുണ്ട്്. അതിന് ശേഷം രണ്ടായിരം രൂപയുടെ ട്രാന്‍സാക്ഷന്‍ പൂര്‍ണമായും നിര്‍ത്തുമെന്നും ഷൈജുമോന്‍ കൂട്ടിച്ചേര്‍ത്തു.

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *