രാജ്യത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ രാജ്യത്ത് 3,06,064 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ടി പി ആര് 20.75 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. 439 പേരുടെ മരണങ്ങള് കൂടി കഴിഞ്ഞ ദിവസം കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മഹാമാരി മൂലം ആകെ മരണപ്പെട്ടവരുടെ എണ്ണം 4,89,848 ആയി ഉയര്‍ന്നു. 17.78 ശതമാനത്തില്‍ നിന്നാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് ഈ വിധത്തില്‍ ഉയരുന്നത്. ആകെ 39.54 മില്യണ്‍ ആളുകള്‍ക്കാണ് കൊവിഡ് രോഗം ബാധിക്കപ്പെട്ടത്.നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടവരുടെ എണ്ണം നിയന്ത്രണവിധേയമാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണ്.
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 50,210 പേര് രോഗബാധിതരായി. കര്‍ണാടക കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവുമധികം രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്. 45,449 പേര്‍ക്കാണ് ഇന്നലെ കൊവിഡ് ബാധിച്ചത്. 40,805 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്തുള്ളത്.സംസ്ഥാനത്ത് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 44.88 ശതമാനമായി ഉയര്‍ന്നിരുന്നു. 38 മരണങ്ങളാണ് കഴിഞ്ഞ ദിവസം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്.