ഡല്‍ഹി കലാപക്കേസ്: പ്രതികള്‍ തെളിവുകളായി സമര്‍പ്പിച്ച മൊബൈല്‍ ഫോണില്‍ സ്വയം ചിത്രീകരിച്ച അശ്ലീല വീഡിയോകള്‍

October 30, 2021
186
Views

ഡല്‍ഹി: ഡല്‍ഹി കലാപക്കേസിലെ പ്രതികള്‍ ഇലക്‌ട്രോണിക് തെളിവുകളായി കോടതിയില്‍ സമര്‍പ്പിച്ച ഫോണുകളില്‍ അവരുടെ സ്വന്തം അശ്ലീല വീഡിയോകള്‍ ഉള്ളതായി കോടതി. സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ അവയൊന്നും തന്നെ വെളിപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളുടെ പകര്‍പ്പ് അഭിഭാഷകര്‍ കോടതിയില്‍ ആവശ്യട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം നിഷേധിച്ച കോടത കൂട്ടുപ്രതികള്‍ക്ക് രേഖകള്‍ നല്‍കാനാകില്ലെന്ന് അറിയിച്ചു.

പ്രതികള്‍ തെളിവുകളായി കോടതിയില്‍ സമര്‍പ്പിച്ച ഫോണുകളില്‍ സ്വയം ചിത്രീകരിച്ച അശ്ലീല വീഡിയോകള്‍ അടങ്ങിയിട്ടുണ്ടെന്നും പ്രതികളുടെ സ്വകാര്യതയെ മാനിക്കുന്നതിനാല്‍ ഈ രേഖള്‍ മറ്റ് പ്രതികള്‍ക്ക് നല്‍കാനാകില്ലെന്നും ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി അമിതാഭ് റാവത്ത് വ്യക്തമാക്കി. സ്വന്തം ലൈംഗിക ദൃശ്യങ്ങള്‍, സ്വകാര്യ നിമിഷങ്ങള്‍, നഗ്ന ദൃശ്യങ്ങള്‍, എന്നിവയാണ് പ്രതികളുടെ ഫോണുകളില്‍ ഉള്ളതെന്നും അഭിഭാഷകര്‍ക്ക് പോലും ഇവ നല്‍കുന്നതില്‍ വിശ്വാസ്യതയില്ലെന്നും കോടതി വിശദമാക്കി.

ജെഎന്‍യു വിദ്യാര്‍ത്ഥികളായ നടാഷ നര്‍വാള്‍, ദേവാംഗന, പൂര്‍വ്വ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ്, എന്നിവരും ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ സഫൂറ സര്‍ഗാര്‍, മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ എന്നിവരും ഉള്‍പ്പെടെ പതിമൂന്ന് പേരാണ് ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ പ്രകാരം വിചാരണ നേരിടുന്നത്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *