ഇതായിരുന്നു പൃഥ്വിരാജ് അവതരിപ്പിക്കേണ്ടിയിരുന്ന വാരിയംകുന്നന്‍: യഥാര്‍ത്ഥ ചിത്രം പുറത്തുവിട്ട് തിരക്കഥാകൃത്ത്

October 30, 2021
174
Views

മലപ്പുറം: പൃഥ്വിരാജ് നായകനായി ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരുന്ന ‘വാരിയംകുന്നന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് റമീസ് രചിച്ച പുസ്തകം ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ പ്രകാശനം ചെയ്തു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്ര പുസ്തകത്തില്‍ ഹാജിയുടെ യഥാര്‍ത്ഥ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വളരെ നാളുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കും പഠനങ്ങള്‍ക്കുമൊടുവില്‍ ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ഫോട്ടോ ലഭിച്ചതെന്ന് നേരത്തെ റമീസ് വെളിപ്പടുത്തിയിരുന്നു.

മലബാര്‍ കലാപത്തെ വെള്ളപൂശി ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമത്തിനെതിരെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നതില്‍ നിന്നും പൃഥ്വിരാജ് പിന്മാറുകയായിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നതില്‍നിന്നും പിന്മാറുന്നതായി ആഷിഖ് അബുവും പിന്നീട് വെളിപ്പെടുത്തിയിരുന്നു.

അതേസമയം, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ ഒരുപാട് ആളുകളെ കണ്ടെത്താന്‍ കഴിഞ്ഞതാണ് തന്റെ നേട്ടമെന്ന് തിരക്കഥാകൃത്തും പുസ്തകത്തിന്റെ രചയിതാവുമായ റമീസ് വ്യക്തമാക്കുന്നു. വാരിയംകുന്നന്റെ ചാരം അലിഞ്ഞുണര്‍ന്നത് ഈ നാടിന്റെ വെള്ളത്തിലാണെന്ന് പലരും അറിഞ്ഞില്ലെന്ന് റമീസ് പറയുന്നു.

Article Categories:
Entertainments

Leave a Reply

Your email address will not be published. Required fields are marked *