പേരൂർക്കട ദത്ത് വിവാദത്തിൽ അമ്മ അനുപമയ്ക്ക് ഹൈക്കോടതി വിമർശനം. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ല. കീഴ്കോടതി കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയില്‍ വന്നതെന്തിനെന്നും കോടതി ചോദിച്ചു. കുഞ്ഞിനെ തിരികെ ലഭിക്കാൻ അനുപമ നൽകിയ ഹേബിയസ് കോർപ്പസ് ഹൈക്കോടതി സ്വീകരിച്ചില്ല
.ഹർജി പിന്‍വലിക്കണമെന്നും ഇല്ലെങ്കിൽ തള്ളുമെന്നും കോടതി പറഞ്ഞു. കേസ് നാളത്തേക്ക് മാറ്റി. ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട്. കുടുംബകോടതിയിലുളള കേസില്‍ ഹൈക്കോടതിയുടെ സത്വര ഇടപെടല്‍ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
താൻ അറിയാതെയാണ് നാലു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൈമാറിയതെന്നും കുഞ്ഞിനെ ഹാജരാക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്നുമായിരുന്നു അനുപമയുടെ ആവശ്യം. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത എന്നിവരടക്കം ആറു പേരെ എതിർ കക്ഷികളാക്കിയാണ് ഹർജി.