പുനീത് രാജ്കുമാറിനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചു; കൗമാരക്കാരന്‍ അറസ്റ്റില്‍

November 2, 2021
184
Views

ബംഗളുരു: അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റ് പങ്കുവെച്ച കൗമാരക്കാരന്‍ അറസ്റ്റില്‍. ബംഗുളുരു സൈബര്‍ ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുനീതിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ സംസ്ഥാനം മുഴുവന്‍ ദുഖം ആചരരിച്ചുകൊണ്ടിരിക്കെ അസ്വാഭാവികമായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ക്കൊപ്പം കമന്‍റിടുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.

സുഹൃത്തിനൊപ്പം ബിയര്‍ ബോട്ടില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളും അതിനൊപ്പമുള്ല കമന്‍റുമാണ് ആരാധകരില്‍ രോഷം ഉണര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ പോസ്റ്റ് വൈറലായി. ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ബെംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്ത് ട്വിറ്ററിലിട്ടിരുന്നു.

പുനീത് രാജ്കുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലായി മദ്യവില്‍പ്പന നിരോധിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ സംഭവം. നിരവധി ആളുകളാണ് പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യമുന്നയിച്ചത്. സോഷ്യല്‍മീഡിയയില്‍ രോഷപ്രകടനവുമായി ആരാധകര്‍ രംഗത്തെത്തിരുന്നു

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *