മലിനവായുവില്‍ ശ്വാസംമുട്ടി രാജ്യതലസ്ഥാനം,​ ഇന്ന് പുലര്‍ച്ചെ എയര്‍ ക്വാളിറ്റി ഇന്റക്സ് 386

November 5, 2021
190
Views

ന്യൂഡല്‍ഹി: ദീപാവലിക്ക് തൊട്ടുപിന്നാലെ ‌ഡല്‍ഹിയിലെ വായു മലിനീകരണ തോത് ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.

വായുവിന്റെ ഗുണനിലവാര സൂചിക വളരെയേറെ താഴുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി. ഇന്ന് രാവിലെ ‌ഡല്‍ഹിയില്‍ കുറിച്ച വായുമലിനീകരണ തോത് 386 ആണ്. ദീപാവലി ദിനമായ ഇന്നലെയും ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാര സൂചിക(Air Quality Index)​ വളരെയേറെ താഴ്ന്നിരുന്നു. കൊയ്ത്തു കഴിഞ്ഞശേഷം കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്ന സമയത്താണ് ഡല്‍ഹിയില്‍ ഇത്രയധികം മലിനീകരണമുണ്ടാവാറുള്ളത്.

സിസ്റ്റം ഒഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍ക്കാസ്റ്റിംഗ് റിസര്‍ച്ച്‌ (SAFAR) രാവിലെ 6ന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും വായുമലിനീകരണ തോത് ഇപ്രകാരമാണ്

ഡല്‍ഹി യൂണിവേഴ്സിറ്റി – 396

പുസ – 376

ലോധി റോഡ് – 379

മധുര റോഡ് – 398

ഐ.ഐ.റ്റി ഡല്‍ഹി – 395

ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് – 387

സഫറിന്റെ റിപ്പോര്‍ട്ട് പ്രകാരം വായുവിന്റെ ഗുണനിലവാര സൂചിക 51നും 100നും മദ്ധ്യേ വരുന്നതാണ് തൃപ്തികരമായ നിരക്ക്. എന്നാല്‍, 300നും 400നുമിടയില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അപകടരവും, 300-നും 400-നും മദ്ധ്യേ എത്തുന്നത് അത്യന്തം അപകടകരവുമാണ്.

ദീപാവലി ദിവസങ്ങളില്‍ ഡല്‍ഹിയെക്കൂടാതെ ഗുരുഗ്രാമിലെയും നോയിഡയിലെയും ഫരീദാബാദിലെയും ഗാസിയാബാദിലെയും വായു മലിനീകരണ നിരക്കും ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ചണ്ഡിഗഡിലെ മലിനീകരണ നിരക്ക് കുറഞ്ഞിട്ടുണ്ട്, പൊലൂഷന്‍ കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ഇവിടത്തെ എയര്‍ ക്വാളിറ്റി ഇന്റക്സ് 147ആണ്. അഹമ്മദാബാദില്‍ 169-ഉം മുംബയിലെ വായു ഗുണനിലവാര സൂചിക 162ഉം. എന്നാല്‍, ഇന്ന് രാവിലെ പൂനെയില്‍ റിപ്പോര്‍ട്ട് ചെയ്ത എയര്‍ ക്വാളിറ്റി ഇന്റക്സ് 68. ഇന്ത്യന്‍ നഗരങ്ങളില്‍ ദീപാവലി ആഘോഷം മൂലം വായുമലിനീകരണ നിരക്ക് വര്‍ദ്ധിക്കാത്ത ഒരേ ഒരു നഗരം പൂനെയാണ്.

Article Categories:
Health · India · Latest News

Leave a Reply

Your email address will not be published. Required fields are marked *