കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി; ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം മുടങ്ങും

November 5, 2021
159
Views

തിരുവനന്തപുരം: ശമ്ബള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചുള്ള കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയും കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം മുടങ്ങും. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അത് വിജയിച്ചില്ല. ശമ്ബള പരിഷ്‌കരണത്തിന് കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ സാവകാശം ചോദിച്ചതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്. സമരത്തില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം മൂന്ന് യൂണിയനുകളും തള്ളുകയായിരുന്നു.

കെഎസ്‌ആര്‍ടിസിയില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ശമ്ബള പരിഷ്‌കരണം നടപ്പാക്കിയിട്ടില്ലെന്ന് സംഘടനകള്‍ ആരോപിച്ചു. 2016 ഫെബ്രുവരിയില്‍ പൂര്‍ത്തിയായിട്ടും ശമ്ബളപരിഷ്‌കരണം വാക്കില്‍ മാത്രം ഒതുങ്ങുന്നുവെന്നാണ് ട്രേഡ് യൂണിയനുകളുടെ പക്ഷം. ജൂണ്‍ മാസത്തില്‍ ശമ്ബള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്ന് സംഘടനകള്‍ ആരോപിച്ചു. അതേസമയം കെഎസ്‌ആര്‍ടിസി പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളും ജോലിക്ക് വരാത്തവരുടെ ശമ്ബളം പിടിക്കും.

എന്നാല്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ തള്ളിയിട്ടില്ലെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വാദം. ശമ്ബള പരിഷ്‌കരണം സര്‍ക്കാരിന് പ്രതിമാസം 30 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം തേടിയപ്പോള്‍ പണിമുടക്ക് പ്രഖ്യാപിച്ചത് ശരിയല്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു. പണിമുടക്കിനെ തുടര്‍ന്ന് കേരള സര്‍വ്വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, പ്രവേശന പരീക്ഷകള്‍ ഉള്‍പ്പെടെ എല്ലാം മാറ്റി വച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *