ന്യൂഡല്‍ഹി : കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് ഇന്ത്യ.ഈ രാജ്യങ്ങളിലേക്ക് വാക്സീനും, ജീവന് രക്ഷാ മരുന്നുകളും ടെസ്റ്റ് കിറ്റുകളും എത്തിക്കാനാണ് ഇന്ത്യ നിലവില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
വെന്റിലേറ്ററുകള്‍ അടക്കമുള്ള സഹായങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് എത്തിച്ച് നല്‍കാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ സ്ഥിരീകരിച്ച വിവരം ആദ്യം തന്നെ ലോകത്തെ അറിയിച്ചതോടെ കടുത്ത നിയന്ത്രണങ്ങളാണ് മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കുന്നത്. ഒറ്റപ്പെടുത്തരുതെന്ന് വകഭേദം സ്ഥിരീകരിച്ച ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗരേഖ ആരോഗ്യമന്ത്രാലയം പരിഷ്കരിച്ചിരുന്നു. നാളെ മുതലാണ് ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുന്നത്. രാജ്യാന്തര വിമാന സര്‍വീസ് 15 മുതല്‍ പുനരാരംഭിക്കുന്ന കാര്യവും പുനഃപരിശോധിക്കും. എല്ലാവരും കനത്ത ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.