ദംഗലിലെ ബാലതാരം സുഹാനി ഭട്നാഗര്‍ യാത്രയായി

February 18, 2024
31
Views

ബോളിവുഡ് ചിത്രം ആമിർ ഖാന്റെ ദംഗല്‍ കണ്ട പ്രേക്ഷകർ സുഹാനി ഭട് നാഗർ എന്ന ബാലതാരത്തെ മറക്കില്ല.

ബോളിവുഡ് ചിത്രം ആമിർ ഖാന്റെ ദംഗല്‍ കണ്ട പ്രേക്ഷകർ സുഹാനി ഭട് നാഗർ എന്ന ബാലതാരത്തെ മറക്കില്ല. ദംഗലില്‍ സന്യ മല്‍ഹോത്ര അവതരിപ്പിച്ച ഗുസ്തി താരം ബബിത ഫോഗട്ടിന്റെ ചെറുപ്പകാലമാണ് സുഹാനി അവതരിപ്പിച്ചത്.

ആമിർ ഖാൻ അവതരിപ്പിച്ച മഹാവീർ സിംഗ് ഫോഗട്ട് എന്ന കഥാപാത്രത്തിന്റെ മകളായാണ് സുഹാനി എത്തിയത്.ദംഗല്‍ സിനിമ സുഹാനിക്ക് എറെ പ്രശസ്തിയാണ് നല്‍കിയത്. പത്തൊൻപതുകാരിയായ

സുഹാനിയുടെ വേർപാടിന്റെ നടുക്കത്തിലാണ് ബോളിവുഡ് . ദംഗലിനുശേഷം സിനിമകളില്‍ സജീവമല്ലാതിരുന്ന സുഹാനി പഠനത്തിന് വേണ്ടി ഇടവേള എടുക്കുകയായിരുന്നു.

നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്ന അവസ്ഥയെ തുടർന്ന് ഡല്‍ഹി എംയിസില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.

വർഷങ്ങള്‍ക്കുമുമ്ബുണ്ടായ അപകടത്തില്‍ സുഹാനിയുടെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചികിത്സയെ തുടർന്ന് പാർശ്വഫലങ്ങളാണ് രോഗാവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്.ഫരീദാബാദ് ആണ് നാട്. സംസ്കാരം അവിടെ നടക്കും.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *