തന്റെ ആദ്യ ചിത്രമായ ‘ഹാപ്പി വെഡിങിലെ’ പാട്ടിനെക്കുറിച്ച് ഗ്രേസ് ആന്റണി. സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി’ എന്നു തുടങ്ങുന്ന ഗാനം ഇല്ലായിരുന്നെങ്കില്‍ തന്നെ ആരും അറിയാതെ പോയേനെ എന്ന് ഗ്രേസ് ആന്റണി റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴിസില്‍ പറഞ്ഞു. താന്‍ തന്നെയാണ് ആ പാട്ട് സെലക്ട് ചെയ്തതെന്നും മറ്റൊരു പാട്ടാണ് ആദ്യം പാടാന്‍ ഇരുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഗ്രേസ് ആന്റണിയുടെ വാക്കുകള്‍;
‘സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കില്‍ ആ പാട്ടില്ലായിരുന്നെങ്കില്‍ ആരും എന്നെ അറിയാതെ പോയേനെ. ഞാന്‍ തന്നയാണ് ആ പാട്ട് സെലക്ട് ചെയ്തത്. എനിക്ക് ആ പാട്ട് എടുക്കണമെന്നു തോന്നി ഡയറക്ടറോട് പറഞ്ഞു. ‘ഹരിമുരളീരവ’മായിരുന്നു ആദ്യം പാടാനിരുന്ന പാട്ട്. പക്ഷേ ആ പാട്ട് ഞാന്‍ പാടുമെന്ന് എനിക്ക് തോന്നിയില്ല.അങ്ങനെയാണ് ഡയറക്ടറോട് പറയുന്നത്. ഏത് പാട്ടാണ് പാടുന്നതെന്ന് ചോദിച്ചു. പുതിയ ഒരു സിനിമ ഇറങ്ങിയിട്ടുണ്ടെന്നും അതിലെ പാട്ടാണെന്നും പറഞ്ഞപ്പോള്‍ പാടാന്‍ പറഞ്ഞു. പാട്ട് പാടിക്കൊടുത്തു. എന്നാല്‍ അങ്ങനെയൊരു പാട്ട് അവരാരും കേട്ടിട്ടില്ല. അങ്ങനെയാണ് സിനിമല്‍ രാത്രി ശുഭരാത്രി പാടുന്നത്’.
മജു സംവിധാനം ചെയ്യുന്ന ‘അപ്പന്‍’ ആണ് ഗ്രേസ് ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം. സണ്ണി വെയ്‌നാണ് സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മജുവിനൊപ്പം ജയ കുമാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന തൊടുപുഴയില്‍ വച്ചാണ് ഷൂട്ട് ചെയ്തത്. പപ്പു, വിനോദ് ഇല്ലമ്പള്ളി എന്നിവരാണ് ഛായാഗ്രഹണം.