തിരുവനന്തപുരം: ചാക്ക മുതൽ കഴക്കൂട്ടം വരെ ദേശീയപാത ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലും ഇനി മുതൽ പാർക്കിങ് അനുവദിക്കുന്നതല്ലെന്ന് സിറ്റി പോലീസ് അറിയിച്ചു.ഈ സ്ഥലങ്ങളിൽ പാർക്കുചെയ്യുന്ന വാഹന ഉടമകൾക്കെതിരേ കർശന നടപടി സ്വീകരിക്കും.
ലുലു മാൾ വന്നതോടെ ഈ ഭാഗങ്ങളിലെ വ്യാപകമായ പാർക്കിങ് കാരണം റോഡിൽ ഗതാഗതക്കുരുക്കും അപകടങ്ങളും ഉണ്ടാകുന്നതായും പോലീസ് ചൂണ്ടിക്കാട്ടുന്നു.സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണവുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.
Article Categories:
Kerala