തിരുവനന്തപുരം: രാഷ്ട്രപതിയെ അപമാനിക്കുന്ന നടപടി കേരളത്തില്‍ നിന്നുണ്ടായത് ചര്‍ച്ച ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയും സിപിഎമ്മും ജനങ്ങളോട് ഇക്കാര്യം വിശദീകരിക്കണം. ദളിതനായ രാഷ്ട്രപതിയെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ മുഖ്യമന്ത്രിയൊന്നും പറയുന്നില്ല. മുഖ്യമന്ത്രിക്ക് വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സംസാരിക്കുന്നത്. സതീശന് ഗവര്‍ണറെ വിമര്‍ശിക്കുന്നു. സതീശനെയും മന്ത്രിസഭയിലെടുക്കണം. എകെജി സെന്ററില്‍ നിന്നാണോ സതീശന് ചെലവിന് കിട്ടുന്നതെന്നും സുരേന്ദ്രന് ചോദിച്ചു.