പെണ്‍കുട്ടികളെ കാറില്‍ കയറ്റും; നടുറോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം ലൈം​ഗിക വൈകൃതങ്ങളും; കായിക പരിശീലകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

January 2, 2022
130
Views

പത്തനംതിട്ട: സ്കൂള്‍ വിദ്യാര്‍ഥിനിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ കായികപരിശീലകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് കീഴ്‌വായ്പൂര് പാലമറ്റത്ത് റിട്ട.കേണല്‍ ജോസഫ് തോമസിനെ(ജെ.ടി.പാലമറ്റം-72) കീഴ്‌വായ്പൂര് പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.സന്തോഷ്‌കുമാര്‍ അറസ്റ്റുചെയ്തത്. വോളിബോള്‍ കോച്ചായ ജോസഫ് തോമസ് നിരവധി പെണ്‍കുട്ടികളെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

മല്ലപ്പള്ളി സ്വദേശിയായ പതിനേഴുകാരിക്കൊപ്പം കാറില്‍ സംശയാസ്പദമായ നിലയില്‍ ഇയാളെ നാട്ടുകാര്‍ കണ്ടതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. നാല് ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് ചോദ്യം ചെയ്തതോടെ പണം വാ​ഗ്ദാനം ചെയ്ത് രക്ഷപെടാനും ഇയാള്‍ ശ്രമം നടത്തി.

മല്ലപ്പള്ളി സ്റ്റേഡിയത്തിലായിരുന്നു ആദ്യം ഇയാള്‍ കോച്ചിങ് കേന്ദ്രം നടത്തിയിരുന്നത്. കോവിഡ് കാരണം മുണ്ടിയപ്പള്ളി സിഎംഎസ് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പരിശീലനം മാറ്റി. ചുറ്റുവട്ടത്തുള്ള മിക്ക സ്‌കൂളുകളില്‍ നിന്നുമുള്ള പെണ്‍കുട്ടികള്‍ ഇയാളുടെ സ്ഥാപനത്തില്‍ കോച്ചിങിന് വന്നിരുന്നു. പരിശീലനത്തിനായി കുട്ടികളെ സ്വന്തം കാറിലും ഇയാള്‍ എത്തിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ കുന്നന്താനം ചെങ്ങരൂര്‍ ചിറയ്ക്ക് സമീപം വാഹനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. സംശയം തോന്നിയാണ് നാട്ടുകാരും ഓട്ടോഡ്രൈവര്‍മാരും ചേര്‍ന്ന് വാഹനം തടഞ്ഞത്.

ഒറ്റയ്ക്കൊരു പെണ്‍കുട്ടി മാത്രമാണ് കാറിലെങ്കില്‍ ലൈംഗികാതിക്രമം നടത്താന്‍ റിട്ട. കേണലിന് മടിയില്ലായിരുന്നു. ഇയാള്‍ കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നുവെന്നും പെരുമാറുന്നുവെന്നും നേരത്തേ പരാതി ഉയര്‍ന്നിരുന്നു. പിടികൂടിയവര്‍ക്ക് ഒരു ലക്ഷം രൂപയാണ് ഇയാള്‍ വാഗ്ദാനം ചെയ്തത്രേ. പ്ലസ് വണിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ മൊഴി വാങ്ങി പൊലീസ് കേസെടുത്തു.

നാട്ടുകാരും പൊലീസ് രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിച്ച്‌ വരികയായിരുന്നു. എന്നാല്‍, തെളിവുകളോ പരാതിയോ ഇല്ലാത്തതിനാല്‍ നടപടി എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയെ കാറില്‍ കയറ്റിയത്. കുട്ടിയുടെ പരാതി പ്രകാരം പോക്സോ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *