തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്ത്തകന് ധീരജിന്്റെ കൊലപാതകത്തെ അപലപിച്ച് രമേശ് ചെന്നിത്തല. കൊലപാതക രാഷ്ടീയം കെ.എസ് യു. ശൈലി അല്ല എന്നും അക്രമങ്ങള്‍ക്ക് ഇര കെ.എസ്.യു ആണെന്നും ചെന്നിത്തല കുറിച്ചു.
ഫേസ് ബുക്ക് കുറിപ്പിന്‍്റെ പൂര്‍ണ്ണരൂപം
ഇന്നലെ ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ നടന്ന കൊലപാതകം തികച്ചും അപലപനീയമാണ്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു കുറ്റകൃത്യം. പൊലിഞ്ഞു പോയ ആ പിഞ്ചു മകന് എന്‍്റെ ആദരാഞ്ജലികള്‍ !
ധീരജിന്്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എന്‍്റെ അനുശോചനം അറിയിച്ചു കൊള്ളുന്നു. കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന് ഇരയായവര്‍ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കലാലയങ്ങളില്‍ നടക്കുന്ന അക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് കെ.എസ്.യു. പ്രവര്‍ത്തകര്‍ ആണ്.
തിരിച്ചടിക്കാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടല്ല കെ.എസ്.യു. പ്രവര്‍ത്തകര്‍ അങ്ങനെ ചെയ്യാത്തത്. ഞാന്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്‍്റ് ആയിരുന്ന സമയത്തും അതിനു മുമ്ബും പിമ്ബും കൈക്കൊണ്ടിരുന്ന നിലപാട് ഗാന്ധിജിയുടെ അക്രമരഹിത മാര്‍ഗങ്ങള്‍ മുറുകെപ്പിടിക്കുന്നതായിരുന്നു.
ഈ നിലപാടു തുടരുന്നതു കൊണ്ടാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ തിരിച്ച് അക്രമങ്ങള്‍ അഴിച്ചു വിടാത്തത്. മറ്റു പാര്‍ട്ടിപ്രവര്‍ത്തകരെ കൊല ചെയ്യുവാനോ ആക്രമിക്കുവാനോ തയ്യാറാവാത്തത്. ഇടുക്കിയില്‍ നടന്ന സംഭവത്തിന്‍്റെ പേരില്‍ സിപിഎമ്മും എസ്എഫ്ഐ പ്രവര്‍ത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങള്‍ സിപിഎമ്മിന്‍്റെ തനിനിറം തുറന്നു കാട്ടുകയാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടികള്‍ നിങ്ങള്‍ക്ക് പിഴുതെറിയാം. എന്നാല്‍, ഇതെല്ലാം കണ്ടിരിക്കുന്ന ജനം നിങ്ങളെ കേരളത്തില്‍നിന്ന് പിഴുതെറിയാന്‍ കാത്തിരിക്കുകയാണ്. ഇന്നലെ പല കലാലയങ്ങളിലും നടന്ന ആക്രമണങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളും കേരള പോലീസിന്റെ അലംഭാവം ഒരിക്കല്‍ക്കൂടി വ്യക്തമാവുകയാണു