സോണിയ ഗാന്ധി രാജ്യസഭയിലേക്ക്; ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

February 14, 2024
14
Views

മുൻ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിക്കും.

ന്യൂഡല്‍ഹി: മുൻ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിക്കും.

രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നുമാണ് സോണിയ പത്രിക സമർപ്പിക്കുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട് എംപിയും മകനുമായ രാഹുലും സോണിയ്‌ക്കൊപ്പമുണ്ടാകും.

സോണിയയുടെ ആദ്യ രാജ്യസഭ പ്രവേശനമാണിത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വിരമിക്കുന്ന ഒഴിവിലേക്കാണ് സോണിയ എത്തുന്നത്.

മണ്ഡലത്തിലേക്ക് സ്ഥിരമായി യാത്ര ചെയ്യാൻ കഴിയുന്നില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാണ് ഈ നീക്കത്തിന് പിന്നിലെന്ന് കോണ്‍ഗ്രസും പറഞ്ഞു.

1998 മുതല്‍ 2022 വരെ തുടര്‍ച്ചയായി 22 കൊല്ലം കോണ്‍ഗ്രസിനെ നയിച്ച സോണിയ ഗാന്ധി അഞ്ച് തവണ ലോക്‌സഭാംഗവുമായി.

Article Categories:
Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *